Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സമ്പന്നരായ വ്യവസായികളെ യുകെയിലേക്കു ക്ഷണിക്കാന്‍ 'ബസ്‌പോക് ' വിസ : യോഗ്യതയുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ അനുവദിക്കും
Reporter
സമ്പന്നരായ ബിസിനസുകാര്‍ അപേക്ഷിക്കുന്ന ദിവസം തന്നെ വിസ അനുവദിക്കാന്‍ ബ്രിട്ടീഷ് ഹോം ഓഫീസ് തീരുമാനിച്ചു. വ്യവസായികള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണിത്. നിക്ഷേപത്തിനു ശേഷിയുള്ള 'പണക്കാര്‍' അപേക്ഷ നല്‍കി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. 'ബസ്‌പോക്' എന്നാണ് വിസയുടെ പേര്. അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും. യുകെബിഎ നിഷ്‌കര്‍ഷിച്ചിട്ടുള്ള സാമ്പത്തിക ശേഷിയുള്ളവരായിരിക്കണം അപേക്ഷകര്‍ എന്നതു മാത്രമാണ് നിബന്ധന.
ബ്രിട്ടന്റെ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്ന ഇന്ത്യന്‍ വ്യവസായികളാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ചൈനയില്‍ നിന്നുള്ള വന്‍കിട ബിസിനസുകാരും യുകെയില്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം എളുപ്പത്തില്‍ യുകെയിലെത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. എത്ര വലിയ പണക്കാരനാണെങ്കിലും ഇപ്പോള്‍ വിസയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കണം. ഈ കാലതാമസം പലരെയും യുകെയില്‍ നിന്ന് അകറ്റുന്നുണ്ട്. ഇനി മുതല്‍ സമ്പന്നര്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഹോം ഓഫീസിന്റെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.
'ബസ്‌പോക്' വിസ സര്‍വീസ് പ്രകാരം ആദ്യ ഘട്ടത്തില്‍ 100 വിസകള്‍ അനുവദിക്കും. ധനികരായ വിദേശികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ നേരിട്ട് ക്ഷണിക്കും. വിസാ നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള ഫോര്‍മാലിറ്റികളൊന്നും ഈ വിസയെ ബാധിക്കില്ല. 24 മണിക്കൂറാണ് പ്രോസസിങ് സമയം. ഇന്നു രാവിലെ അപേക്ഷ നല്‍കിയാല്‍ നാളെ രാവിലെ വിസ അടിച്ചു കിട്ടും. 'ഗ്രേറ്റ് ക്ലബ്ബ്' അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ബിസ്‌പോക് വിസ ലഭിക്കുക. ഇവര്‍ക്കായി യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷനില്‍ വിഭാഗത്തില്‍ ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. 'അക്കൗണ്ട് മാനേജര്‍' സംവിധാനത്തിലായിരിക്കും ഇവിടത്തെ പ്രവര്‍ത്തനം. ഇതില്‍ ലോഗിന്‍ ചെയ്താണ് വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതകള്‍ അഡ്മിനിസ്‌ട്രേറ്ററിലെ കംപ്യൂട്ടര്‍ വിലയിരുത്തും. ഇമിഗ്രേഷന്‍ രേഖകള്‍, സാമ്പത്തിക ശേഷം, ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് സംബന്ധിച്ച വിഷയങ്ങളെല്ലാം ഓട്ടോമാറ്റിക്കായി റെക്കോഡുകളില്‍ എത്തും. ഈ ക്രൈറ്റീരിയകള്‍ മീറ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ വിസ അനുവദിക്കും. ബിസ്‌പോക് വിസയുടെ കറ്റഗറിയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അധികാരം ഹോം ഓഫീസിനാണ്. ക്ലബ്ബില്‍ അംഗമായാല്‍ പിന്നീട് വിസയ്ക്ക് കാത്തിരിക്കേണ്ടി വരില്ല. ബസ്‌പോക് വിസ അനുവദിക്കുന്നകാര്യം ഉടന്‍ പ്രഖ്യാപിക്കും.
 
Other News in this category

 
 




 
Close Window