Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കേരളത്തിലെ ഹൈവേകളുടെ അരികിലെ മദ്യ വില്‍പ്പന ശാലകള്‍ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം
Reporter
ഹൈവേകള്‍ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ചില്ലറ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരഗണിക്കവെയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം സംസ്ഥാനത്ത് 169 മദ്യക്കടകള്‍ മാറ്റിസ്ഥാപിക്കേണ്ടിവരും.

ഹൈവേകള്‍ക്ക് അരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമാകുന്നുവെന്ന് ഡിവിഷന്‍ബഞ്ച് നിരീക്ഷിച്ചു. ഔട്ട്‌ലെറ്റുകളിലെ തിരക്ക് പലപ്പോഴും ഗതാഗത തടസമുണ്ടാക്കുകയും അപകടത്തിന് വഴിവെക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ആളൊഴിഞ്ഞ മറ്റെവിടേക്കെങ്കിലും മാറ്റിസ്ഥാപിക്കാനാണ് നിര്‍ദ്ദേശം.

സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയതോടെ, മദ്യം വാങ്ങുന്നതിന് കൂടുതല്‍ ആളുകള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം അനുഭവപ്പെടുന്ന തിരക്ക് ഗതാഗതതടസം അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് വിലയിരുത്തല്‍.
 
Other News in this category

 
 




 
Close Window