Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കാനഡ, ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ സൗജന്യ സന്ദര്‍ശനം നിര്‍ത്തലാക്കുന്നു
Reporter
ബ്രിട്ടനിലെത്തുന്ന അമേരിക്ക, ഓസ്േ്രടലിയ, കാനഡ സ്വദേശികളില്‍ നിന്നു ഫീസ് ഈടാക്കാന്‍ നിയമനിര്‍മാണം നടത്തുന്നു. ഈ മൂന്നു രാജ്യങ്ങള്‍ ഉള്‍പ്പെടെ 55 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരില്‍ നിന്നു 10 പൗണ്ട് വീതം എന്‍ട്രന്‍സ് ഫീസ് വാങ്ങാനായി നിയമഭേദഗതി വരുത്തും. നിലവില്‍, ഇത്രയും രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശനം സൗജന്യമാണ്. 55 രാജ്യങ്ങളില്‍ നിന്നെത്തുന്ന 5.5 മില്യണ്‍ സന്ദര്‍ശകരാണ് യുകെയില്‍ ഓരോ വര്‍ഷവും എത്തുന്നത്. ഇതില്‍ 2 മില്യണ്‍ ആളുകള്‍ യുഎസ്, ഓസ്േ്രടലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സന്ദര്‍ശകരില്‍ നിന്ന് 10 പൗണ്ട് വീതം ഈടാക്കി ഖജനാവിന്റെ കനം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.
സൗഹൃദരാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്കും 10 പൗണ്ടുവീതം അധികഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ലേബര്‍ പാര്‍ട്ടിയാണ് പ്രഖ്യാപിച്ചത്. ഷാഡൊ ഹോം സെക്രട്ടറി യുവെറ്റെ കൂപ്പെര്‍ ആണ് ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്. ഇങ്ങനെ ഈടാക്കുന്ന പണം അധിക ബോര്‍ഡര്‍ സ്റ്റാഫിന്റെ ശമ്പളയിനത്തിലും മറ്റുമായി വിനിയോഗിക്കും.
പഠനം, ജോലി, ഹോളി ഡേ ആഘോഷം എന്നിവയ്ക്കായി വിസ ഇല്ലാതെ നിരവധി പേര്‍ സൗഹൃദ രാജ്യങ്ങളില്‍ നിന്നു യുകെയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരെക്കൂടി സര്‍ക്കാരിന്റെ ഇലക്ട്രോണിക് വിസ വെയ്‌വറില്‍ ഉള്‍പ്പെടുത്താനാണ് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. അധികമായി 1000 ബോര്‍ഡര്‍ ഗാര്‍ഡുകള്‍ക്ക് ശമ്പളം നല്‍കാനുള്ള ഫണം ഇങ്ങനെ കണ്ടെത്താമെന്നാണ് ലേബറുകളുടെ വാദം.
എന്നാല്‍ ടോറി പാര്‍ട്ടി പുതിയ തീരുമാനത്തോട് പൂര്‍ണ്ണമായും വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ രാജ്യങ്ങളെ വിസ വെയ്‌വര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പരിഗണിക്കുന്നതിനായി ഉപയോഗിക്കുന്ന സ്റ്റാഫുകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. ലേബറുകള്‍ അധികാരത്തിലെത്തിയാല്‍ മാത്രമേ, പുതിയ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകൂ. ഇത്തരം പദ്ധതി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ലേബര്‍ പാര്‍ട്ടിയുടെ ഭരണപരിഷ്‌കാരത്തെ ടോറികള്‍ വിമര്‍ശിച്ചു. ജനറല്‍ വിസാ ഫീസും ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. 2010 ല്‍ 68 പൗണ്ടായിരുന്നത് ഇപ്പോള്‍ 83 പൗണ്ടാണ്. എന്നാല്‍, സന്ദര്‍ശര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി സാമ്പത്തിക മേഖല ശക്തിപ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ലേബറുകള്‍.
 
Other News in this category

 
 




 
Close Window