Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഞ്ചു വര്‍ഷം അമേരിക്കയില്‍ താമസിച്ചവര്‍ക്കെല്ലാം ഗ്രീന്‍ കാര്‍ഡ്
Reporter
അമേരിക്കയിലെ അമ്പതു ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ പൗരത്വത്തിന്റെ ലേബല്‍ അനുവദിക്കാന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ബരാക് ഒബാമ നടപ്പാക്കിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരുമാനമായിരിക്കും. പുതിയ തീരുമാന പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്കു പ്രയോജനങ്ങളേറെയുണ്ട്. നിയമപരമായി ജോലിക്ക് അപേക്ഷിക്കാം. യുഎസ് സമൂഹത്തിന്റെ ഭാഗമാകാം. അതേസമയം, വോട്ടവകാശമുണ്ടാകില്ല. ആരോഗ്യപദ്ധതിക്കു കീഴില്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല.
അനധികൃത കുടിയേറ്റക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലേറെയെന്നു വിശദീകരിച്ച് നാടൊട്ടുക്കു തെരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് ഭരണകൂടമാണ് അമേരിക്കയുടെ തീരുമാനത്തില്‍ അമ്പരന്നത്. കുടിയേറ്റക്കാര്‍ തുരത്തിയോടിക്കപ്പെടേണ്ടവരല്ലെന്ന് വരും ദിവസങ്ങളില്‍ അമേരിക്കയെ മാതൃകയാക്കി വിമര്‍ശനങ്ങള്‍ ഉയരും. അതിനു മറുപടി പറയാന്‍ തെരഞ്ഞെടുപ്പിനിടെ ബ്രിട്ടനിലെ രാഷ്ട്രീയ കക്ഷികള്‍ നന്നേ പാടുപെടേണ്ടി വരും.
മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട കുടിയേറ്റനിയമ പരിഷ്‌കാരമായാണ് ഒബാമയുടെ നടപടി വിശേഷിപ്പിക്കപ്പെടുന്നത്. 1986ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗന്‍ നടപ്പില്‍വരുത്തിയ പരിഷ്‌കാരങ്ങളാണു പൂര്‍വമാതൃകയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.




അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണ് ഒബാമ കൈക്കൊണ്ടിട്ടുള്ളത്. ഇന്ത്യന്‍ വംശജരായ ആയിരക്കണക്കിനു സാങ്കേതികവിദഗ്ധര്‍ക്കു നിയമം തുണയേകും. എല്‍പിആറിന് അപേക്ഷിച്ചിട്ടുള്ള ഉയര്‍ന്ന തൊഴില്‍വൈദഗ്ധ്യമുള്ളവര്‍ക്കു തൊഴില്‍മേഖല മാറ്റാന്‍ കഴിയും. നിലവില്‍ ഇവരുടെ വീസയ്ക്ക് അനേക വര്‍ഷം കാലതാമസമുള്ള സാഹചര്യമാണ്. യുഎസ് പൗരത്വമുള്ളവരുടെയും സ്ഥിരതാമസാനുമതിയുള്ളവരുടെയും മാതാപിതാക്കള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്കും ഒബാമയുടെ നിയമം തണലാകും. അഞ്ചുവര്‍ഷമെങ്കിലും യുഎസില്‍ കഴിഞ്ഞുവരുന്നവര്‍ക്കാണിതു ബാധകമാകുക.
തൊഴില്‍ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്കും ബിരുദധാരികള്‍ക്കും സംരംഭകര്‍ക്കും താമസം തുടരാനും അങ്ങനെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു കാര്യമായ സംഭാവനകള്‍ നല്‍കാനുമുള്ള നടപടികള്‍ ഇനി എളുപ്പമാകും. ബിസിനിസ് വിദഗ്ധരുടെ നിര്‍ദേശം കൂടി മാനിച്ചാണു പുതിയ നടപടി.
'അനധികൃത കുടിയേറ്റക്കാര്‍ക്കു നിയമപരിരക്ഷയ്ക്കുള്ള നീക്കം രാഷ്ട്രീയ അഭയം നല്‍കുന്നതിനു സമാനമെന്ന് ഒബാമ അഭിപ്രായപ്പെട്ടു. സാമാന്യബോധത്തിനു നിരക്കുന്ന നടപടി മാത്രമാണു കൈക്കൊണ്ടത്. നിയമം അനുസരിച്ചു ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കു നിഴല്‍ജീവിതങ്ങളില്‍നിന്നു മോചനം നേടി നിയമത്തിനു മുന്നില്‍ അന്തസ്സോടെ നില്‍ക്കാന്‍ ഇതു വഴിയൊരുക്കും. രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുകയെന്നത് അപ്രായോഗികവും യുഎസ് പാരമ്പര്യത്തിനു വിരുദ്ധവുമാണ് ' - ഒബാമ പറഞ്ഞു.
 
Other News in this category

 
 




 
Close Window