Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
ആപ്പിള്‍ ഉപയോഗിച്ച് കുമ്പിളപ്പം
Reporter
ബട്ടര്‍: 1/2 കപ്പ്
മൈദ: 3 1/2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര: 1/2 കപ്പ്
ആപ്പിള്‍: വലുത് അഞ്ചെണ്ണം
നാരങ്ങാ: ഒരെണ്ണം
പട്ട: ഒരെണ്ണം (ചെറിയ കഷണം)
പഞ്ചസാര: ഒരു ടേബിള്‍സ്പൂണ്‍

(പാകം ചെയ്യുന്നവിധം)
ഓവന്റെ താപനില 180 ഡിഗ്രി സെന്റിഗ്രേഡില്‍ ക്രമീകരിച്ചു ചൂടാക്കുക.
ടോപ്പിംഗ് തയാറാക്കാന്‍: ഒരു ബൗളില്‍ ബട്ടറിടുക. മൈദ തെള്ളി ഇതിനുമീതെയിടുക. പഞ്ചസാര ചേര്‍ത്ത റൊട്ടിപ്പൊടിപോലാകുംവരെ തിരുമ്മിപ്പിടിപ്പിക്കുക.
ആപ്പിളിന്റെ തൊലിചെത്തി രണ്ടായി മുറിക്കുക. ചെറുതായരിയുക. ഓവന്‍പ്രൂഫ് ബൗളില്‍ ഇവ നിരത്തുക. മീതെ നാരങ്ങാ പിഴിഞ്ഞതു തളിക്കുക. ആപ്പിളിന്റെ നിറം മാറാതിരിക്കാനിതു സഹായിക്കും. പഞ്ചസാര മീതെ വിതറുക. ആപ്പിള്‍കഷണങ്ങള്‍ക്കിടയ്ക്കായി പട്ടയും ഇടുക. ആപ്പിള്‍ക്കഷണങ്ങള്‍ക്കു മീതെയായി തയ്യാറാക്കിയ ടോപ്പിംഗ് തളിക്കുക. ഈ ഡിഷ് ഓവനില്‍വച്ച് 45 മിനിറ്റ് ബേക്കുചെയ്‌തെടുക്കുക. ആപ്പിള്‍ക്രമ്പിള്‍ പൊന്‍നിറമായിരിക്കും.
 
Other News in this category

 
 




 
Close Window