Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 2 വിസയില്‍ അപേക്ഷിക്കുന്ന ഉന്നത ഉദ്യോഗങ്ങള്‍ക്ക് എന്‍ക്യൂഎഫ് സിക്‌സ് നിര്‍ബന്ധം
Reporter

ടിയര്‍ 2 വിസാ ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി ഉണ്ടായേക്കും. നാട്ടില്‍ നിന്ന് ആളുകളെ യുകെയിലെത്തിക്കാനുള്ള ഇടപാടായി ടിയര്‍ 2 വിസ ദുരുപയോഗം ചെയ്യുന്നതായി ഹോം ഓഫീസിനു വിവരം ലഭിച്ചു. യുകെയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ സ്വന്തം രാജ്യത്തു നിന്ന് ജോലിക്കാരെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ മറികടക്കുന്നുവെന്നാണ് ഹോം ഓഫീസ് കണ്ടെത്തിയിരിക്കുന്നത്. വിദേശികളെ ജോലിക്കു കൊണ്ടു വരുന്നതിനു മുമ്പ്, ഈ ജോലി ചെയ്യാന്‍ യോഗ്യരായ ആളുകള്‍ യുകെയില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് നിയമം. എന്നാല്‍, കമ്പനികളില്‍ പലതും ഈ നിയമം പാലിക്കാറില്ല. പത്രത്തിന്റെ കോണുകളിലെവിടെയെങ്കിലും പരസ്യം നല്‍കി ജോലിയൊഴിവ് പ്രസിദ്ധീകരിക്കലാണ് പതിവ്. പരസ്യം കൊടുത്തിട്ടും യുകെയില്‍ ആളെ കിട്ടിയില്ലെന്നും അതിനാല്‍ നാട്ടില്‍ നിന്ന് ആളെ കൊണ്ടു വരുകയാണെന്നും സ്ഥാപിക്കാന്‍ ഈ തെളിവ് ഉപയോഗിക്കും. ഈ പരിപാടി അവസാനിപ്പിക്കാനായി ടിയര്‍ 2 വിസാ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഒരുമ്പെടുകയാണ് ഹോം ഓഫീസ്. ടിയര്‍ 2 വിസയ്ക്ക് അപേക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍, ബയോകെമിസ്റ്റ് എന്നിവര്‍ക്ക് പിഎച്ച്ഡി ഉണ്ടായിരിക്കണം. ചീഫ് എക്‌സിക്യൂട്ടീവ്, സീനിയര്‍ ഒഫീഷ്യല്‍ എന്നീ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ എന്‍ക്യൂഎഫ് സിക്‌സ് യോഗ്യത വേണം. കൂടാതെ അപേക്ഷകന് 20 ലക്ഷം രൂപ വാര്‍ഷിക വരുമാനം വേണ്ടതാണ്. ഒരു കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തി മറ്റൊരു കമ്പനിക്കു വേണ്ടിയും പ്രവര്‍ത്തിച്ചാല്‍ കര്‍ശനമായി നിരീക്ഷിക്കും. ടിയര്‍ ടു വിസയ്ക്ക് അപേക്ഷിക്കുന്നവരെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. അവരുടെ ജോലി,ശമ്പള പരിധി എന്നിവ കുടിയേറ്റ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണോയെന്ന് കൃത്യമായി പരിശോധിക്കും. മതിയായ യോഗ്യതയുള്ളയാളെ യുകെയില്‍ നിന്ന് ലഭിച്ചില്ല എന്നും കമ്പനി ബോദ്ധ്യപ്പെടുത്തണം. പരസ്യപ്പെടുത്തിയ ജോലിക്ക് യോഗ്യതകള്‍ പെരുപ്പിച്ച് കാണിച്ച് വിദേശത്തുനിന്ന് ജോലിക്കാരെ എത്തിച്ചു എന്നു തെളിഞ്ഞാല്‍ വിസ നിരസിക്കും. ഈ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ യുകെയിലുള്ളവര്‍ക്കും അവസരം നല്‍കിയോ എന്നും പരിശോധിക്കും. മതിയായ യോഗ്യതയുള്ളവര്‍ യുകെയിലില്ല എന്നത് തെളിയിക്കേണ്ടതും കമ്പനിയുടെ ബാധ്യതയാണ്. ഇനി ഇവയെല്ലാം ഹോം ഓഫീസ് അന്വേഷിക്കും. ബ്രിട്ടനിലുള്ള എഴുനൂറോളം കമ്പനികളില്‍ ഒരു ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ്റഞ്ചു ശതമാനവും ഇന്ത്യക്കാരാണ്. ഇവരെല്ലാം ടിയര്‍ 2 വിസയില്‍ എത്തിയവരാണ്.

 
Other News in this category

 
 




 
Close Window