Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ രേഖകള്‍ കൃത്യമല്ലാത്തവരുടെ പേരു വിവരങ്ങളുടെ ലിസ്റ്റ് പുറത്തിറങ്ങി
Reporter

അനധികൃത കുടിയേറ്റക്കാര്‍ ബാങ്കുകളില്‍ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് നിരോധനം. രേഖകളെല്ലാം കൃത്യമല്ലാത്തവര്‍ക്ക് ബില്‍ഡിങ് സൊസൈറ്റികളിലും അക്കൗണ്ട് തുറക്കാന്‍ അനുമതിയില്ല. നിയമം പ്രാബല്യത്തില്‍ വന്നതായി ഹോം ഓഫീസ് അറിയിച്ചു. യുകെയിലെ ക്രെഡിറ്റ് ഇന്‍ഡസ്ട്രി ഫ്രോഡ് അവോയ്ഡന്‍സ് സര്‍വ്വീസ് നല്‍കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക. ഈ സ്ഥാപനം യുകെയ്ക്കു വേണ്ടി നാഷണല്‍ ഫ്രോഡ് ഡാറ്റാബേസ് തയാറാക്കിയിട്ടുണ്ട്. ഈ റെക്കോഡില്‍ പേര് ഉള്‍പ്പെട്ടവര്‍ക്ക് കറന്റ് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇവര്‍ക്ക് അക്കൗണ്ടുകള്‍ അനുവദിക്കരുതെന്ന് ഹോം ഓഫീസ് നിര്‍ദേശം നല്‍കി. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. മോര്‍ട്‌ഗേജ് ലോണുകള്‍, പേഴ്‌സണല്‍ ലോണുകള്‍ എന്നിവ എടുക്കാന്‍ സാധിക്കില്ല. ക്രെഡിറ്റ് കാര്‍ഡിലൂടെ പണമെടുത്ത് മുങ്ങുന്ന പരിപാടിക്ക് ഇതോടെ അന്ത്യമാകും. പിടികൂടിയ അനധികൃതരെ പുറത്താക്കാന്‍ ഇനി ഹോം ഓഫീസിന് മറ്റൊരു തടസങ്ങളുമുണ്ടാകില്ല. യുകെയില്‍ ഒരു വ്യക്തിഗത ഐഡന്റിറ്റി ഉണ്ടാകണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. അനധികൃതര്‍ക്ക് ഇനി അതും സാധ്യമാകില്ല. ഇമിഗ്രേഷന്‍ നിയമത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗമായാണ് ഇതു നടപ്പാക്കുന്നത്. അനധികൃതരുടെ എണ്ണം കുറയ്ക്കാന്‍ ഇതു സഹായിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ജെയിംസ് ബ്രോക്കെന്‍ഷയര്‍ പറഞ്ഞു. ഫ്രോഡ് ഡാറ്റാബേസ് പരിശോധനകള്‍ ആരംഭിച്ചു. നിലവിലുള്ള അക്കൗണ്ടുകളും ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരുടേതാണെന്നു തെളിഞ്ഞാല്‍ ഉടന്‍ അക്കൗണ്ട് ഫ്രീസ് ചെയ്യും. ഫ്രോഡ് ഡാറ്റാബേസില്‍ ഉള്‍പ്പെട്ട വ്യക്തികളെ അക്കൗണ്ടുകള്‍ തുടങ്ങുവാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഹോം ഓഫീസ് മുന്നറയിപ്പു നല്‍കി. വലിയ ഡിപ്പോസിറ്റുകളുടെ പ്രലോഭനത്തില്‍ ഇത്തരം നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്കും ബില്‍ഡിങ്ങ് സൊസൈറ്റികള്‍ക്കും താക്കീതു നല്‍കി. വലിയ പിഴകളും ഡിപോസിറ്റ് സ്വീകരിക്കുവാനുള്ള അവകാശം എടുത്തുകളയലും ആയിരിക്കും ശിക്ഷാ നടപടി.

 
Other News in this category

 
 




 
Close Window