Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഐഇഎല്‍ടിഎസ് 7 നേടിയാല്‍ 2015ല്‍ യുകെയില്‍ നഴ്‌സായി ജോലി ലഭിക്കും
reporter

എന്‍എച്ച്എസ് ആശുപത്രികളിലെ ജോലിക്കാര്‍ക്ക് വീണ്ടും ആശ്വാസം പകരുന്ന പ്രഖ്യാപനം. രണ്ടു വര്‍ഷത്തിനുള്ളില്‍ മുപ്പതിനായിരം നഴ്‌സുമാരെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ചാന്‍സലര്‍ പ്രഖ്യാപിച്ച ഫണ്ടില്‍ നിന്ന് പുതിയ നിയമനങ്ങള്‍ക്കുള്ള പണം ചെലവാക്കും. നിരവധി തവണ പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് ടോറി പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ നിന്ന് ഒരുപാട് പിന്നോട്ടു പോകാന്‍ ഇനി കഴിയില്ല. മാത്രമല്ല, ലേബര്‍ പാര്‍ട്ടി എന്‍എച്ച്എസിന്റെ പ്രശ്‌നം ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ എന്‍എച്ച്എസില്‍ വന്‍ തോതില്‍ നിയമനം നടക്കുമെന്ന് ഉറപ്പ്. യുകെയില്‍ കെയറര്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ ശ്രമം ആരംഭിച്ചാല്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധനയോടെ ഉയര്‍ന്ന ജോലി നേടാം. യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് അനുകൂലമായിരിക്കും അടുത്ത രണ്ടു വര്‍ഷങ്ങള്‍. ഐഇഎല്‍ടിഎസ് എന്ന കടമ്പ കടന്നുകിട്ടിയാല്‍ യുകെയില്‍ ജോലിയെന്ന സ്വപ്നം 2017നുള്ളില്‍ സാക്ഷാത്കരിക്കാം. പാര്‍ലമെന്റില്‍ എന്‍എച്ച്എസിന്റെ ദുരവസ്ഥ സംബന്ധിച്ച് ചര്‍ച്ച നടത്തിയപ്പോള്‍ ടോറി ഗവണ്‍മെന്റ് വീണ്ടും എന്‍ച്ച്എസിലെ പുതിയ നിയമനത്തെക്കുറിച്ചു പ്രഖ്യാപനങ്ങള്‍ നടത്തി. ഏജന്‍സി സ്റ്റാഫുകളെ ആശ്രയിച്ച് എത്ര നാള്‍ പ്രവര്‍ത്തിക്കും എന്ന് പ്രതിപക്ഷത്തിരിക്കുന്ന ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനോട് ചോദിച്ചു. എന്‍എച്ച്എസിന് നഷ്ടം കൂടുതലാകാന്‍ ഒരു കാരണം ഇതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. യുകെയിലെ ആരോഗ്യ മേഖലയില്‍ പതിനായിരക്കണക്കിനു നഴ്‌സുമാരെ ആവശ്യമുണ്ട്. എന്‍എച്ച്എസിന് അടിയന്തര സഹായമായി രണ്ടു ബില്യണ്‍ പൗണ്ട് നല്‍കാനുള്ള ചാന്‍സലര്‍ ഓസ്‌ബോണിന്റെ തീരുമാനമാണ് പുതിയ നിയമനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. നിലവിലുള്ള ജോലിക്കാരെ വച്ച് പിടിച്ചു നില്‍ക്കാന്‍ എന്‍എച്ച്എസ് കഷ്ടപ്പെടുകയാണ്. നഴ്‌സുമാരുടെ ജോലി ഭാരം ഇരട്ടിച്ചുവെന്നത് മറ്റൊരു കാര്യം. ഇതു സഹിക്കാനാവാതെ നിരവധി നഴ്‌സുമാര്‍ ദിവസേന രാജിവച്ചുകൊണ്ടിരിക്കുന്നു.

 
Other News in this category

 
 




 
Close Window