Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
രജിസ്‌ട്രേഡ് ട്രാവലര്‍ പദവിയുണ്ടെങ്കില്‍ പരിശോധനകളില്ലാതെ യുകെയില്‍ സഞ്ചരിക്കാം ; ക്ഷമിക്കുക, ഇന്ത്യക്കാര്‍ക്കു ലഭ്യമല്ല
Reporter
ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത പ്രത്യേക ഇളവ് പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി ഹോം ഓഫിസ് പ്രഖ്യാപിച്ചിരിക്കുന്നു. രജിസ്‌ട്രേഡ് ട്രാവലര്‍ പദവിയോടെ യുകെ സന്ദര്‍ശിക്കുന്നവര്‍ക്ക് അതിവേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്. ലാന്‍ഡിങ് കാര്‍ഡ്, എന്‍ട്രി സമയത്തുള്ള മണിക്കൂറുകള്‍ നീണ്ട പരിശോധന എന്നിവ ഒഴിവായിക്കിട്ടും എന്നതാണു സ്‌പെഷ്യല്‍ പരിഗണന. 50 പൗണ്ട് ചെലവില്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഹോം ഫോഴ്‌സ് നല്‍കുന്ന വാഗ്ദാനം. നിലവിലുള്ള മെംബര്‍ഷിപ്പ് പുതുക്കുന്നതിന് 20 പൗണ്ട്. അപേക്ഷ നിരസിക്കപ്പെട്ടാല്‍ 50 പൗണ്ട് നഷ്ടപ്പെടുമെന്നും ഹോം ഓഫിസ് സൂചിപ്പിക്കുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വേഗതയില്‍, സൗകര്യപ്രദമായ രീതിയില്‍ യുകെ സന്ദര്‍ശനം സാധ്യമാവുക. സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാനായാണു ബോര്‍ഡര്‍ ഫോഴ്‌സിന്റെ നടപടി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ഇതില്‍ പരാമര്‍ശിച്ചിട്ടില്ല.
ഹീത്രു, ഗാറ്റ്‌വിക് എന്നിവിടങ്ങളാണ് രജിസ്‌ട്രേഡ് യാത്രക്കാര്‍ക്കു നിലവില്‍ പരിഗണന നല്‍കുന്ന വിമാനത്താവളങ്ങള്‍. പാരിസ്, ബ്രസല്‍സ്, ലില്ലി സ്റ്റാന്‍സ്റ്റഡ്, ലണ്ടന്‍ സിറ്റി, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം എന്നീ റെയില്‍വെ സ്റ്റേഷനുകളും ഉടന്‍ തന്നെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പാസ്‌പോര്‍ട്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് രജിസ്‌ട്രേഷന് ആവശ്യം. ഇതിനായി അപേക്ഷിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട വിസാ യോഗ്യതകള്‍ ഹോം ഓഫിസിന്റെ വെബ് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
രജിസ്‌ട്രേഡ് ട്രാവലര്‍ പരിഗണനയുള്ളവര്‍ക്കു ലഭിക്കുന്ന ഇളവുകള്‍ നിരവധിയാണ്. ഇ-പാസ്‌പോര്‍ട്ട് പരിശോധന നടത്തുന്ന സ്ഥലങ്ങളില്‍ ബയോ മെട്രിക് പാസ്‌പോര്‍ട്ടുകള്‍ ഹാജരാക്കി പ്രവേശനം നേടാം. യുകെ, യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ നീണ്ട ക്യൂവിലായിരിക്കും ഇതു ഗുണം ചെയ്യുക. ഹൂീത്രൂ, ഗാറ്റ്‌വിക്, പാരിസ് - ബ്രസല്‍സ് എന്നിവിടങ്ങളിലെ ഇയു/യുകെ യാത്രക്കാരുടെ ക്യൂ എന്നിവിടങ്ങളില്‍ ഇത് ഉപകാരപ്രദമാകും. ലാന്‍ഡിങ് കാര്‍ഡുകളോ, ഇന്റര്‍വ്യൂ എന്ന ബുദ്ധിമുട്ടിക്കുന്ന നടപടിയോ ഇല്ലാതെ വിമാനം ഇറങ്ങുന്ന സമയത്ത് സുഖകരമായി സഞ്ചരിക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.
അതേസമയം, ഹോം ഓഫിസിന്റെ പുതിയ പ്രഖ്യാപനത്തിനു സ്ഥിരം യാത്രക്കാരനെന്ന പദവി നിര്‍ബന്ധമായും നേടിയിരിക്കണം. രജിസ്‌ട്രേഡ് ട്രാവലര്‍ പദവിയുണ്ടെന്നോ, അതിനു യോഗ്യതയുണ്ടെന്നോ തോന്നുന്നവര്‍ നേരിട്ട് ഹോം ഓഫിസിന്റെ RTInbox@homeoffice.gsi.gov.uk എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
പതിവില്‍ നിന്നു വ്യത്യസ്തമായി രജിസ്‌ട്രേഡ് ട്രാവര്‍ ടീമാണ് ഹോം ഫോഴ്‌സിനു വേണ്ടി ഈ അറിയിപ്പു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിന്ദ മക്‌ഡൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള രജിസ്‌ട്രേഡ് ട്രാവലര്‍ ടീം ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. രജിസ്‌ട്രേഡ് ട്രാവലര്‍ പ്രകാരം അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആപ്ലിക്കേഷനുകള്‍ https://www.gov.uk/registered-traveller എന്ന വെബ് സൈറ്റില്‍ നിന്നു ഡൗണ്‍ ലോഡ് ചെയ്യാം.
 
Other News in this category

 
 




 
Close Window