Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ യൂണിയനിലെ നഴ്‌സുമാരും കുടുങ്ങി ; ഇംഗ്ലീഷ് പഠിക്കാത്താവര്‍ക്കു യുകെയില്‍ പ്രവേശനമില്ല
Reporter
യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പറയുന്നതു മനസിലാവാതെ കുഴയുന്ന ഡോക്റ്റര്‍മാര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. ഇംഗ്ലീഷ് അറിയുന്നവരെ എന്‍എച്ച്എസില്‍ ജോലിക്കെടുത്താല്‍ മതിയെന്നൊരു തീരുമാനത്തിലെത്തിയിരിക്കുന്നു സര്‍ക്കാര്‍. ഐഇഎല്‍ടിഎസ് പോലെ കഠിനമായ ഒരു ഭാഷാ പരിജ്ഞാന പരീക്ഷ ഇയു നഴ്‌സുമാര്‍ക്കും ഏര്‍പ്പെടുത്താനാണു നീക്കം. കഴിഞ്ഞവര്‍ഷമാദ്യം അവതരിപ്പിച്ച നിയമം കൂടുതല്‍ വിപുലീകരിച്ചായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. ഇതനുസരിച്ച് എന്‍.എച്ച്.എസില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും കര്‍ശന ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് നിര്‍ബന്ധമാക്കും. ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം ഉറപ്പാക്കിയശേഷം മാത്രമേ രോഗികളെ പരിശോധിക്കാന്‍ അവരെ അനുവദിക്കൂ. പുതിയ നിയമം നടപ്പിലാക്കുന്നതുവരെ നിലവിലെ 429 ഡോക്ടര്‍മാരെ യുകെയില്‍ പ്രാക്ടീസ് നടത്തുന്നതില്‍ നിന്ന് ഒഴിവാക്കും.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെപ്പോലെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരും കഠിനമായ ഇംഗ്ലീഷ് പരീക്ഷ പാസാകെണ്ടിവരും. അല്ലാത്ത പക്ഷം ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ മിഡ് വൈഫുമാര്‍ക്കോ ദന്തിസ്റ്റുകള്‍ക്കോ ജോലിചെയ്യാനാവില്ല. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും ദന്തിസ്റ്റുകള്‍ക്കും നേരത്തെ ഏര്‍പ്പെടുത്തിയ ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവര്‍ക്കും നിര്‍ബന്ധമാക്കുകയാണ്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഒഴുക്ക് കുറയും എന്ന് മാത്രമല്ല, ജോലിയ്ക്ക് കയറാനൊരുങ്ങുന്നവര്‍ക്കും തിരിച്ചടിയാവും.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം എല്ലാ വിദേശ നഴ്‌സുമാര്‍ക്കും ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നു. എങ്കിലും ഫലത്തില്‍ ഇത് യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് മാത്രം ബാധകമാവുന്ന നിലയിലായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്നു റിക്രൂട്ടുമെന്റ് കൂടിയതോടെ രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിലേയ്ക്ക് ഭാഷാപ്രശ്‌നം മാറിയിരുന്നു. ഇത് പരിഗണിച്ചു ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഡോക്ടര്‍മാരുടെ ഇംഗ്ലീഷും അന്വേഷണ വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് അറിയാത്ത ഒരു ജര്‍മന്‍ ഡോക്ടറുടെ ചികിത്സ മൂലം ഒരു രോഗി മരിക്കാനിടയായ സംഭവം വലിയ വിവാദമായിരുന്നു. ഭാഷ പരിജ്ഞാനം ഇല്ലാത്തതിന്റെ പേരില്‍ 429 ഇ യു ഡോക്ടര്‍മാര്‍ക്കു യുകെയില്‍ പ്രാക്റ്റീസ് ചെയ്യ്യാനുള്ള ലൈസന്‍സ് തടഞ്ഞിരിക്കുകയാണ്.

ഇ യു നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും കൂടി ഇംഗ്ലീഷ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ എംപിമാര്‍ വോട്ടു ചെയ്തിരിക്കുകയാണ്. ഇത് മൂലം രോഗികള്‍ക്ക് മികച്ച സംരക്ഷണം ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡാന്‍ പൊള്‍റ്റെര്‍ പറഞ്ഞു. എന്‍എംസിയ്ക്കും ഈ നിബന്ധന നടപ്പിലാക്കാം. നിലവില്‍ എന്‍എംസിയുടെ ഇംഗ്ലീഷ് നിബന്ധനയും യൂറോപ്പിന് വെളിയിലുള്ളവര്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള 26, 474 നഴ്‌സുമാരും മിഡ് വൈഫുമാരുമാണ് എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷ വരുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും വരവ് കുറയും. അത് ഏഷ്യക്കാര്‍ക്ക് നെട്ടമാവുകയും ചെയ്യും.
2011 ല്‍ മാത്രം ഭാഷ അറിയാത്തതുമൂലം ചികിത്സാപ്പിഴവുകള്‍ സംഭവിച്ച 66 കേസുകള്‍ അന്വേഷിച്ചിരുന്നുവെന്ന് എന്‍.എച്ച്.എസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് 2013 ലാണ് ആദ്യമായി ഈ നിയമത്തില്‍ മാറ്റം വരുത്തുവാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇതാദ്യമായാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മെഡിക്കല്‍ സ്റ്റാഫിനും ഇംഗ്ലീഷ് ഭാഷാടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയ നിയമം നടപ്പിലാക്കുന്നത്.
 
Other News in this category

 
 




 
Close Window