Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സസ് റിക്രൂട്ടിങ് ഏജന്‍സികള്‍ അടച്ചുപൂട്ടും : വിദേശത്തേയ്ക്ക് നഴ്‌സുമാരെ നിയമിക്കല്‍ സര്‍ക്കാര്‍ മുഖേന മാത്രം
Reporter
വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം. ഇതു സംബന്ധിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്ട്‌സിനും ഒഡിഇപിസിക്കും മാത്രമായിരിക്കും. സ്വകാര്യ ഏജന്‍സികളും വിദേശ ഏജന്‍സികളും ഒത്തൊരുമിച്ച് വന്‍തുക തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

പുതിയ ഉത്തരവനുസരിച്ച് ഇനി മുതല്‍ വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കില്‍ ആദ്യം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. അതല്ല സ്വകാര്യ ഏജന്‍സികളില്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി തേടണം. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്ട്‌സിനും ഒഡിഇപിസിക്കും മാത്രമായിരിക്കും. നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വന്‍തുക തട്ടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

കേരളത്തില്‍ സര്‍ക്കാര്‍ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയ ഏജന്‍സികള്‍ പോലും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇനി ഒഴിവാക്കാന്‍ സാധിക്കും. പുതിയ ഉത്തരവനുസരിച്ച് ഇനി മുതല്‍ വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കില്‍ ആദ്യം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. അതല്ല സ്വകാര്യ ഏജന്‍സികളില്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി തേടണം.

കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് എല്ലാ കാലത്തും ചന്തയില്‍ ലേലം വിളി നടക്കുന്നത് പോലെയായിരുന്നുവെന്ന് യൂണൈറ്റഡ് നേഴ്‌സിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിലാണ് ജാസ്മിന്‍ ഷായുടെ പ്രതികരണം. 20082011 കാലത്ത് നേഴ്‌സിംഗ് മേഖയിലെ ജോലിക്ക് 8 മുതല്‍ 12 ലക്ഷം രൂപയായിരുന്നു കൊടുക്കേണ്ടിയിരുന്നത്. 2012 ആയപ്പോള്‍ ഇന്ത്യയില്‍ ഉടനീളം നേഴ്‌സിംഗ് സമരങ്ങള്‍ ഉണ്ടാകുകയും സ്വകാര്യ ആശുപത്രികള്‍ നിയമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത് മുതലെടുത്തത് സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ആയിരുന്നു. 2012 അവസാനം നടന്ന നിയമനങ്ങളില്‍ 15 മുതല്‍ 17 ലക്ഷം രൂപ വരെ വാങ്ങി, അത് 20132014 കാലത്ത് 20 മുതല്‍ 22 ലക്ഷം രൂപയും 2015 ആയതോടെ 25 ലക്ഷം രൂപ വരെ വാങ്ങുന്ന ഏജന്‍സികള്‍ ഉണ്ട്. പ്രധാനമായും സബ്ഏജന്‍സികളും, എജന്‍ന്റ്മാരും അവര്‍ക്ക് തോന്നുന്ന വിധത്തില്‍ ചാര്‍ജ്ജുകള്‍ ഇടാക്കി. പുരുഷ നേഴ്‌സുമാര്‍ക്ക് സ്വകാര്യസഹകരണ മേഖലകളില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയതോടെ അവര്‍ക്ക് മുന്നില്‍ ഉള്ള ഏക വഴിയും ഇതുമാത്രമായെന്നും ജാസ്മിന്‍ ഷാ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window