Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
2014ല്‍ ഓസ്‌ട്രേലിയയിലേക്ക് പറന്നത് 13,730 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ : കാമറൂണിന്റെ വിസാ നയം പരാജയം
Reporter
ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള ടോറി സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ശന കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനു കിട്ടിക്കൊണ്ടിരുന്ന സ്റ്റുഡന്റ്‌സില്‍ നിന്നുള്ള വരുമാനം ഇല്ലാതാക്കി. യുകെയില്‍ പഠിക്കാന്‍ താത്പര്യപ്പെട്ട കുട്ടികളൊക്കെ നേരേ ഓസ്‌ട്രേലിയയെ ലക്ഷ്യമാക്കി പായുന്നു. കുടിയേറ്റം നിയന്ത്രിക്കാനുമായില്ല, വലിയ വരുമാനം ബ്രിട്ടനു നഷ്ടമാവുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ കണക്കുകള്‍ കാണുക.
ഓസ്‌ട്രേലിയയിലെ വിവിധ കോളെജുകളില്‍ 2014 ല്‍ എന്റോള്‍ ചെയ്തത് 13,730 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. 2013ല്‍ 10,168. 2014ല്‍ ന്യു സൗത്ത് വെയില്‍സിലെ കോളേജുകളില്‍ ചേര്‍ന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളിലെ മൂന്നാമത്തെ ഏറ്റവും വലിയ വിഭാഗമായും ഇന്ത്യക്കാരായിരുന്നു. 2010-11 കാലയളവില്‍ യുകെയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 18,535. 2012-13 ല്‍ അതു 10,235 ആയി ചുരുങ്ങി.
ഇനി ഓസ്‌ട്രേലിയയില്‍ എത്തിയ വിദ്യാര്‍ഥികളുടെ എണ്ണം നോക്കാം. 2012 മുതല്‍ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ 3,562 പേരുടെ വര്‍ധന. രണ്ടുവര്‍ഷം മുതല്‍ 4 വര്‍ഷംവരെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകള്‍ അനുവദിച്ചത് ഓസ്‌ട്രേലിയയിലേക്കുള്ള വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിച്ചു. വിവിധ ഗ്രാഡ്വേഷന്‍ കോഴ്‌സുകളിലെ പഠനങ്ങള്‍ക്കുശേഷം എന്റോള്‍ ചെയ്തവരാണ് ഇവര്‍.പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കിയത് യുകെയ്ക്കു തിരിച്ചടിയായി.
വംശീയ ആക്രമണങ്ങള്‍മൂലം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയയെ ഉപേക്ഷിച്ചുതുടങ്ങിയപ്പോള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ചെയ്ത പൊടിക്കൈകളാണ് വിസയില്‍ വരുത്തിയ ഇളവുകള്‍. ഇത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
ഓസ്‌ട്രേലിയന്‍ ട്രേഡ് കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്റര്‍നാഷണല്‍ സ്റ്റുഡെന്റ് ഡാറ്റ പ്രകാരം കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയിലേക്ക് ഏറ്റവുമധികം എത്തിയത് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍. അതേസമയം പഠനത്തിന് ഏറെ പുകള്‍പെറ്റ യുകെയിലേക്കെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഓരോവര്‍ഷവും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരുവശത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനായെങ്കിലും യുകെ സാമ്പത്തിക മേഖലയ്ക്കും വിദേശവിദ്യാര്‍ഥികളില്‍ നിന്നുള്ള ലഭിക്കുന്ന വരുമാനം മുഖ്യമായ വിദ്യാഭ്യാസ മേഖലയ്ക്കും അത് കനത്ത തിരിച്ചടിയുമായി മാറുകയായിരുന്നു. സിഡ്‌നി നഗരത്തേക്കാള്‍ ന്യു സൗത്ത് വെയില്‍സിലെ പുതിയ 11 യൂണിവേഴ്‌സിറ്റികളാണ് ഏറ്റവുമധികം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചത്. പഠനം കഴിയുമ്പോള്‍ ഉടന്‍തന്നെ ഓസ്‌ട്രേലിയയില്‍ ജോലി ലഭിക്കത്തക്ക കോഴ്‌സുകളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്.
 
Other News in this category

 
 




 
Close Window