Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കനേഡിയന്‍ പൗരത്വമുള്ളവര്‍ക്ക് വിസിറ്റിങ് വിസയ്ക്കു 10 വര്‍ഷം കാലാവധി
reporter
കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിനും ഇന്ത്യയില്‍ ബിസിനസ്സുകളും തൊഴില്‍ സംരംഭങ്ങളും കെട്ടിപ്പടുക്കുന്നതിനും ഉതകുന്ന വിസ ആനുകൂല്യങ്ങള്‍ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 42 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുമ്പോള്‍ അതു വലിയ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുകയാണ് മോദി ചെയ്തത്. കനേഡിയന്‍ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ ലഭിക്കുന്നതിന് ഇലക്ട്രോണിക് വിസ ഓതറൈസേഷന്‍ ലഭ്യമാക്കും. സന്ദര്‍ശക വിസകളുടെ കാലാവധി 10 വര്‍ഷംവരെയാക്കി ഉയര്‍ത്തി. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊച്ചി, ഗോവ, തിരുവനന്തപുരം എന്നീ തുറമുഖങ്ങളിലൂടെയും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കും. മോദിയുടെ പ്രഖ്യാപനം ഏറെ സന്തോഷമുളവാക്കുന്നത് കാനഡയിലെ പഞ്ചാബി കുടിയേറ്റക്കാരിലുമാണ്. യു.എസും യുകെയും പോലെതന്നെ സിഖ് സമൂഹം വന്‍ തോതില്‍ കുടിയേറിയിട്ടുള്ള രാജ്യമാണ് കാനഡ. യു.എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം സിഖ് വംശജരുള്ള വിദേശരാജ്യം കാനഡയുമാണ്.
കനേഡിയന്‍ പൗരത്വം നേടിയ ഇത്തരക്കാരില്‍ പലരും ദീര്‍ഘകാലം ഇന്ത്യയില്‍ തങ്ങുന്നതിനും ഇവിടെയുള്ള ബന്ധുക്കളുമായ് ഇടപഴകുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ അവസാനിക്കുകയാണ്.
1914ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഏറെമുമ്പ് പഞ്ചാബില്‍ നിന്നുള്ള 376 അഭയാര്‍ഥികളുമായി കനേഡിയന്‍ തുറമുഖമായ വാന്‍കൂവറില്‍ അടുത്ത ആവിക്കപ്പലിന് കാനഡ സര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടര്‍ന്ന് ബ്രിട്ടീഷിന്ത്യന്‍ ഭരണകൂടം കനേഡിയന്‍ പൗരന്മാര്‍ക്ക് അതുവരെ പ്രത്യേകമായി നല്‍കിവന്നിരുന്ന വിസ ആനുകൂല്യങ്ങളെല്ലാം റദ്ദാക്കി. കൊമഗട്ട മാരു എന്നപേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ സംഭവത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ അതേറെ ബാധിച്ചതും കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായ സിഖ് വംശജരെ തന്നെയായിരുന്നു. ഇതിനൊക്കെ പരിഹാരമെന്ന നിലയില്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് അനവധി വിസ ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുന്നു. ഒരു ദശാബ്ദത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മതാധിഷ്ഠിത ഗവണ്മെന്റിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച നരേന്ദ്ര മോദി, വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളുടെ കാര്യത്തില്‍ പുതിയ ചുവടുവെയ്പുകള്‍ക്കാണ് തുടക്കമിട്ടത്.
 
Other News in this category

 
 




 
Close Window