Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ നോര്‍ക്ക പദ്ധതി
reporter

കൊച്ചി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കു നിയമസഹായം ലഭ്യമാക്കാന്‍ നോര്‍ക്ക പുതിയ പദ്ധതി തയാറാക്കുന്നു. സ്വന്തം തെറ്റുകൊണ്ടല്ലാതെ കേസുകളില്‍ അകപ്പെടുന്നുവര്‍ക്കാണു സഹായം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപവരെ സഹായം നല്‍കും. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നവര്‍ക്ക് സഹായം ലഭിക്കില്ല. എന്നാല്‍ എംബസികള്‍ നിര്‍ദേശിച്ചാല്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഗള്‍ഫ് നാടുകളിലാണ് ഏറ്റവുമധികം പ്രവാസികള്‍ കേസുകളില്‍ അകപ്പെടുന്നത്. ഇവരെ ലക്ഷ്യം വച്ചാണു പദ്ധതി. എന്നാല്‍ എല്ലാ വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ക്കും ഈ സഹായം ലഭിക്കുമെന്നു നോര്‍ക്ക അധികൃതര്‍. നോര്‍ക്കയുടെ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സംവിധാനത്തിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. രണ്ടു ലക്ഷം രൂപയില്‍ കുറവാണ് കേസിനു ചെലവാകുന്നതെങ്കില്‍ തുക പൂര്‍ണമായും നല്‍കും. ഇതിനു മുകളിലാണെങ്കില്‍ രണ്ടു ലക്ഷം രൂപയെ നല്‍കുകയുള്ളൂ. നിയമസഹായത്തിനുള്ള അപേക്ഷ നോര്‍ക്ക ഓഫിസിലാണു നല്‍കേണ്ടത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിനു ശേഷം ഇന്ത്യന്‍ എംബസിയുടെ പരിശോധനയ്ക്കായി അയയ്ക്കും. എംബസിയുടെ അനുമതി ലഭിച്ചാലുടന്‍ തുക അനുവദിക്കും. വിദേശരാജ്യങ്ങളില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടുന്നതിനു പല പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിലാണു സാമ്പത്തിക സഹായം ലഭ്യമാക്കുന്നതെന്നു നോര്‍ക്ക അധികൃതര്‍.

വിശദ വിവരങ്ങള്‍ നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌കില്‍നിന്നു ലഭിക്കും.

ടോള്‍ഫ്രീ നമ്പര്‍ ഇന്ത്യയില്‍നിന്ന്: 18004253939.

വിദേശ രാജ്യങ്ങളില്‍നിന്ന്: 00914712333339.

 
Other News in this category

 
 




 
Close Window