Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
ചക്കവൈന്‍ രുചിക്കാം
Reporter



ചക്കവൈനിനു വേണ്ട ചേരുവകള്‍: ചക്കച്ചുള 5 കിഗ്രാം (പഴുത്ത വരിക്കച്ചക്ക), പഞ്ചസാര മൂന്ന് കിലോ വെള്ളം അഞ്ചു ലിറ്റര്‍, കറുവപ്പട്ട 15 എണ്ണം, ഗ്രാമ്പു  20 എണ്ണം പൊട്ടാസ്യം ബൈ മെറ്റാസള്‍ഫേറ്റ് 500 മി ഗ്രാം, വൈന്‍, യീസ്റ്റ് 20 ഗ്രാം.

ചക്കച്ചുള നന്നായുടച്ചശേഷം പഞ്ചസാര, തിളപ്പിച്ചാറിയ വെള്ളം ചതച്ചെടുത്ത ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ വച്ച് രണ്ടു മണിക്കൂറിനുശേഷം, 20 ഗ്രാം യീസ്റ്റ് 100 മിലീ ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ച് ഒരുമണിക്കൂര്‍ വച്ചെടുക്കുന്ന സ്റ്റാര്‍ട്ടര്‍ ലായനി ചേര്‍ത്ത് ഇളക്കി ഭരണികളില്‍ അടച്ച് സൂക്ഷിക്കുന്നു. 15 ദിവസത്തിനുശേഷം ലായനി അരിച്ചെടുത്ത് മുട്ടയുടെ വെള്ള പതപ്പിച്ചു ചേര്‍ത്ത് 20 ദിവസം കൂടി അടച്ചു വയ്ക്കുന്നു. അതിനു ശേഷം, തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് സൂക്ഷിക്കാം.

 

 
Other News in this category

 
 




 
Close Window