Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം നിയന്ത്രണം യാഥാര്‍ഥ്യമാക്കാന്‍ ബ്രിട്ടനില്‍ ടാസ്‌ക് ഫോഴ്‌സ്
Reporter

ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ നിയന്ത്രണം ശക്തമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നെറ്റ് മൈഗ്രേഷന്‍ ഒരു ലക്ഷത്തിനു താഴെയെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാണിത്.

കുടിയേറ്റ നയത്തില്‍ സര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങള്‍ ശരിയായ വിധത്തില്‍ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയാണ് ദൗത്യസേനയുടെ പ്രധാന ജോലി. ഹൗസിങ് മുതല്‍ തീവ്രവാദം വരെയുള്ള മേഖലകളില്‍ സേനയുടെ നിരീക്ഷണം കടന്നു ചെല്ലണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ദൗത്യസേനയ്ക്കു കീഴില്‍ പത്ത് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളാണ് രൂപീകരിച്ചിരിക്കുന്നത്. മേയ് 21നു നടത്തിയ പ്രസംഗത്തില്‍ കുടിയേറ്റ നയത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കാമറൂണ്‍ വിശദീകരിച്ചിരുന്നു. ഇവ യഥാവിധം നടപ്പാക്കിയാല്‍ കുടിയേറ്റ നിയന്ത്രണം സാധ്യമാകുമെന്നു തന്നെയാണ് കാമറൂണ്‍ പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window