Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയന്ത്രണം: ബ്രിട്ടന്റെ നിര്‍ദേശം യൂറോപ്യന്‍ രാജ്യങ്ങള്‍ തള്ളി
Reporter

ബ്രസല്‍സ്: കുടിയേറ്റ നിയന്ത്രണം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുന്നോട്ടു വച്ച സുപ്രധാന നിര്‍ദേശം നാല് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിരാകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടി കൂടുതല്‍ ഉദാരമാക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലേ ഏറ്റ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന നിര്‍ദേശമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുന്നോട്ടു വച്ചത്. ഇത് ഫിന്‍ലാന്‍ഡ്, റൊമാനിയ, സ്‌പെയ്ന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ നിരാകരിക്കുകയായിരുന്നു.

നാലു രാജ്യങ്ങളുടെയും നേതാക്കളുമായി കാമറൂണ്‍ പ്രത്യേകം പ്രത്യേകം നേരിട്ട് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് നാലു പേരും നിലപാട് അറിയിച്ചത്. ഇതിനായി യൂറോപ്യന്‍ ഉടമ്പടി തിരുത്തിയെഴുതുന്നതിനു കൂട്ടുനില്‍ക്കില്ലെന്നും അവര്‍ അസന്ദിഗ്ധമായി അറിയിച്ചു.

ബ്രിട്ടനില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്‍മാര്‍ക്കെതിരേ വിവേചനം ഉറപ്പാക്കുന്ന തരത്തിലുള്ള ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് ബെല്‍ജിയവും റൊമാനിയയും അറിയിച്ചിരിക്കുന്നത്. എന്തിനുവേണ്ടിയായാലും യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടി തിരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും തയാറല്ലെന്ന നിലപാടാണ് സ്‌പെയ്‌ന്റെയും ഫിന്‍ലാന്‍ഡിന്റെയും പ്രധാനമന്ത്രിമാര്‍ സ്വീകരിച്ചിരിക്കുന്നത്.

ബ്രസല്‍സില്‍ ലാറ്റിനമേരിക്കന്‍ നേതാക്കളുടെയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെയും ഉച്ചകോടിക്കായാണ് നേതാക്കളെല്ലാം എത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഇവരില്‍ ചിലരെ കാമറൂണ്‍ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.

 
Other News in this category

 
 




 
Close Window