Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
രാജ്യത്ത് വ്യാജ വിവാഹം തകൃതി, കാരണം അധികൃതരുടെ അനാവശ്യഭയം
reporter

ലണ്ടന്‍: രാജ്യത്ത് കുടിയേറ്റ നിയന്ത്രണത്തിനായി സര്‍ക്കാര്‍ പല നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുമ്പോഴും വ്യാജ വിവാഹങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നു റിപ്പോര്‍ട്ട്. ഇതു തടയേണ്ട അധികൃതരുടെ അനാവശ്യഭയമാണ് ഇത്തരം വിവാഹങ്ങള്‍ നടക്കാന്‍ കാരണമെന്നു റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റങ്ങള്‍ നിയമവിധേയമാക്കാനും പൗരത്വം നേടി രാജ്യത്ത് തുടരാനും വേണ്ടിയാണ് പലരും വ്യാജവിവാഹം നടത്തുന്നത്. ഇത്തരത്തില്‍ രേഖ ഉണ്ടാക്കുന്നതോടെ ആജീവനാനന്തം രാജ്യത്ത് തുടരാന്‍ കഴിയും. ഇതിനെതിരേ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് അധികാരികള്‍ പറയുന്നത്. എന്നാല്‍ മത വിവേചനമോ വംശീയതയോ തങ്ങള്‍ക്കെതിരേ ആരോപിക്കപ്പെടുമെന്നു ഭയന്നാണ് പല വിവാഹങ്ങളും നിരീക്ഷിക്കാനോ തടയാനോ ഉദ്യോഗസ്ഥര്‍ തയാറാകാത്തത്. ആഭ്യന്തര വകുപ്പ് നടപടികള്‍ സ്വീകരിച്ചാലും നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ഭയന്നാല്‍ പിന്നെ ഇവ തടയാന്‍ ആര്‍ക്കും സാധിക്കില്ല. 

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍.

 
Other News in this category

 
 




 
Close Window