Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മലയാളി നഴ്‌സുമാര്‍ക്ക് യുകെയില്‍ ജീവിക്കാന്‍ സാധിക്കില്ല, നിബന്ധനകളുമായി വീണ്ടും സര്‍ക്കാര്‍
reporter

ലണ്ടന്‍: യുകെയില്‍ ജോലി നോക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്‌സുമാരെ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന നിലപാടിലാണു സര്‍ക്കാരെന്നു തോന്നും. ഓരോ ദിവസവും പുതിയ പുതിയ നിയമങ്ങളും നിബന്ധനകളുമായി രംഗത്ത് വരികയാണ് ഇവര്‍. നഴ്‌സുമാര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും മിഡ് വൈഫുമാര്‍ക്കുമാണ് പുതിയ നിബന്ധന പുറപ്പെടുവിച്ചിരിക്കുന്നത്. 

'ഡ്യുട്ടി ഒഫ് കാന്‍ഡ്യുര്‍' എന്നു പേരുനല്‍കിയിട്ടുള്ള പുതിയ നിബന്ധനകള്‍ ഇപ്രകാരം. 

1. ചികിത്സയില്‍ സംഭവിക്കുന്ന പിഴവുകള്‍ ഡോക്റ്റര്‍മാരും നഴ്‌സുമാരും മിഡ്‌വൈഫുമാരും രോഗികളോട് മറച്ചുവയ്ക്കരുത്. 

2. രോഗികളോടും അവരുടെ ബന്ധുക്കളോടും ചികിത്സാപ്പിഴവുകള്‍ ഏറ്റുപറഞ്ഞ് മാപ്പുപറയണം.

3. ഏതെങ്കിലും തരത്തിലുള്ള ചികിത്സാപ്പിഴവുകള്‍ സംഭവിച്ചാല്‍ കഴിയുന്നതും നേരത്തേതന്നെ സ്റ്റാഫുകള്‍ രോഗികളേയോ അവരുടെ ബന്ധുക്കളെയോ സത്യസന്ധവും നിഷ്‌കളങ്കവുമായി വിവരം ധരിപ്പിക്കണം. 

4. ഐ ആം സോറി തുടങ്ങിയ പദങ്ങള്‍വരെ ഉപയോഗിച്ച് മുഖത്തോടു മുഖംനോക്കിത്തന്നെ ക്ഷമാപണം നടത്തണം

5. സീനിയര്‍മാരായ വാര്‍ഡ് സിസ്റ്റര്‍മാരുടേയും മേട്രണിന്റെയും മാനെജര്‍മാരുടേയും അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞശേഷമായിരിക്കണം ഇത്തരം ക്ഷമാപണങ്ങള്‍ സ്വകാര്യ ക്ലിനിക്കുകളിലേയും കെയര്‍ ഹോമിലേയും നഴ്‌സുമാര്‍ നടത്തേണ്ടത്. 



കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ നിബന്ധനകള്‍ നടപ്പാക്കും. എന്നാല്‍ സ്വകാര്യ ക്ലിനിക്കുകളടക്കമുള്ള ചികിത്സാകേന്ദ്രങ്ങളില്‍ ജൂലൈ ഒന്നുമുതല്‍ നിയമമാക്കി. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും നഴ്‌സിങ്ങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലും സംയുക്തമായി തയ്യാറാക്കിയതാണ് ഡ്യുട്ടി ഒഫ് കാന്‍ഡ്യുര്‍ നിയമം. യുകെയില്‍ നിലവില്‍ പ്രാക്റ്റീസ് ചെയ്യുന്ന 950,000 ത്തിലധികം ഡോക്റ്റര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

 
Other News in this category

 
 




 
Close Window