Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടന്റെ വിശാലമനസ്‌കതയെ ലോകം ചോദ്യം ചെയ്യുന്നു, രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടു
reporter

ലണ്ടന്‍: ആരേയും ഉള്‍ക്കൊള്ളാനുള്ള മനസാണ് ബ്രിട്ടീഷ് ജനതയ്ക്കും സര്‍ക്കാരിനുമുള്ളതെന്ന ലോകത്തിന്റെ ചിന്ത ഇപ്പോള്‍ മാറിയിരിക്കുന്നു. അവരും സ്വന്തം കാര്യം നോക്കുന്നവരായി മാറിയെന്നാണ് ഇപ്പോള്‍ ലോകം ചിന്തിക്കുന്നത്. കുടിയേറ്റ വിഷയത്തില്‍ ബ്രിട്ടന്‍ സ്വീകരിച്ച നിലപാടുകളാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ലോകത്തെ പ്രേരിപ്പിച്ചത്. കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമവും ബ്രിട്ടനില്‍ പഠിക്കാന്‍ വരുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതുമെല്ലാം ഈ ചിന്താഗതിക്ക് ആക്കംകൂട്ടി. ഇതോടെ ലോകത്തിനു മുന്നില്‍ ബ്രിട്ടന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു.

മൈഗ്രന്റ് ഇന്റഗ്രേഷന്‍ പോളിസി സൂചികയില്‍ ബ്രിട്ടന്റെ സ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു പടിയാണ് താഴ്ന്നിരിക്കുന്നത്. പതിനഞ്ചാണ് ഇപ്പോഴത്തെ റാങ്കിങ്. നിയമപരമായ കുടിയേറ്റം നടത്തുന്നവരെ ഇന്റഗ്രേറ്റ് ചെയ്യുന്നതില്‍ ഓരോ രാജ്യത്തിനുമുള്ള ആത്മാര്‍ഥത പരിശോധിച്ചാണ് മിപെക്‌സ് റാങ്കിങ് തയാറാക്കിവരുന്നത്. കുടിയേറ്റത്തിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ബ്രിട്ടന്റെ റാങ്ക് കുത്തനെ ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടുംബങ്ങളുടെ ഏകീകരണത്തിനു വിഘാതം സൃഷ്ടിക്കുന്നതും, പൗരത്വം നേടാനുള്ള മാര്‍ഗങ്ങള്‍ കൂടുതല്‍ ദുര്‍ഘടമാക്കിയതുമാണ് ബ്രിട്ടന്റെ പ്രതിച്ഛായ തകരാന്‍ പ്രധാന കാരണങ്ങള്‍.

 
Other News in this category

 
 




 
Close Window