Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പഠന കാലത്ത് ജോലി ചെയ്യുന്നതിനു വിലക്ക് : ടിയര്‍ 4 വിസക്കാര്‍ക്ക് ജൂലൈ 13 മുതല്‍ കൂച്ചുവിലങ്ങ്
reporter
ലണ്ടന്‍: ടിയര്‍ 4 വിസയില്‍ പുതിയ ഭേദഗതി. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്ന ഭേദഗതിയുടെ വിശദവിവരങ്ങള്‍ യുകെബിഎ പുറത്തു വിട്ടു. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നതാണ് പ്രധാനമായ മാറ്റം. സ്റ്റുഡന്റ് വിസക്കാര്‍ ഓഗസ്റ്റ് മുതല്‍ മറ്റു ജോലി ചെയ്യാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ മുന്‍പു പഠിച്ച അതേ വിഷയത്തില്‍ ഉപരി പഠനത്തിന് അപേക്ഷിച്ചില്ലെങ്കില്‍ അഡ്മിഷന്‍ കിട്ടില്ല. മറ്റൊരു കോഴ്‌സ് സെലക്റ്റ് ചെയ്യുകയാണെങ്കില്‍ അത് മികച്ച ജോലി ലഭിക്കുന്നതിന് സഹായകരമെന്നു ബ്രിട്ടീഷ് അധികൃതര്‍ക്കു ബോധ്യപ്പെടണം. ഈ നിബന്ധന പാലിക്കാതെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയാല്‍ യൂണിവേഴ്‌സിറ്റികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയുണ്ടാകും. നിയമഭേദഗതി ജൂലൈ 13ന് പ്രാബല്യത്തില്‍ വരും. അതേസമയം, പുതിയ ഭേദഗതിയിലെ കുറച്ചു മാറ്റങ്ങള്‍ നവംബര്‍ മുതലാണ് നടപ്പാക്കുകയെന്നും ബോര്‍ഡര്‍ ഏജന്‍സിയുടെ കുറിപ്പില്‍ പറയുന്നു.
പുതിയ മാറ്റത്തിലെ മറ്റു നിബന്ധനകള്‍ ഇങ്ങനെ:
കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ രാജ്യം വിടണം. കൂടാതെ പുതിയ കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹമുള്ളവര്‍ രാജ്യം വിട്ടശേഷം വീണ്ടും വിസയ്ക്ക് അപേക്ഷിക്കണം. ഈ നിയമം നവംബര്‍ മുതല്‍ നിലവില്‍ വരും. വിദ്യാര്‍ഥി വിസകള്‍ ടിയര്‍ 2 ലേക്കോ, ടിയര്‍ 5 ലേക്കോ മാറ്റാന്‍ അനുവാദം നല്‍കില്ല. ഇനി മുതല്‍ ഇത്തരത്തില്‍ വിസ അപേക്ഷിക്കണമെങ്കില്‍ രാജ്യത്തിനു പുറത്തു നിന്ന് അപേക്ഷിക്കണം. ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു കോഴ്‌സിനു ചേരാനുള്ള സമയപരിധി മൂന്നില്‍ നിന്ന് രണ്ടു വര്‍ഷമാക്കി ചുരുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
എംബഡഡ് കോളെജില്‍ പഠിക്കാത്ത വിദ്യാര്‍ഥികള്‍ ടിയര്‍ 4 വിസ എക്സ്റ്റന്റ് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവരെ ബാന്‍ ചെയ്യും.
ടിയര്‍ 4 വിഭാഗത്തില്‍ ഉള്ളവരുടെ ആശ്രിതര്‍ (ഡിപ്പന്‍ഡന്റ്‌സ്) വൈദഗ്ധ്യം കുറവുള്ള ജോലി ചെയ്യരുത്. സ്‌കില്‍ഡ് ജോലികള്‍ മാത്രം അവര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. നവംബര്‍ മുതലാണ് ഈ നിയമം നടപ്പാക്കുക.
ടിയര്‍2,5 വിഭാഗം വിസകളിലുള്ളവര്‍ വിസ കാലാവധി നീട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. യുകെയില്‍ തങ്ങുന്നതിനുള്ള കാലപരിധി കുറയ്ക്കുകയെന്നതാണ് പ്രധാന ഉദ്ദേശ്യം. ബ്രിട്ടീഷ് വിദ്യാര്‍ഥികളുടേതിനു തുല്യമായി കോഴ്‌സിന്റെ ദൈര്‍ഘ്യം വിദേശ വിദ്യാര്‍ഥികള്‍ക്കും തുല്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നിയമവും നവംബറിലാണ് പ്രാബല്യത്തില്‍ വരുക.
മികച്ച വിദ്യാര്‍ഥികള്‍ മാത്രം ബ്രിട്ടനിലെത്താന്‍ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് ബോര്‍ഡര്‍ ഏജന്‍സി പറയുന്നത്. 'ജെന്യൂയിന്‍' വിദ്യാര്‍ഥികള്‍ക്ക് യുകെയിലേക്ക് എപ്പോഴും സ്വാഗമെന്നും നിയമഭേദഗതിക്കൊപ്പം ബോര്‍ഡര്‍ ഏജന്‍സി ആശംസിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window