Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യക്കാരെ വേണ്ട, അനധികൃത കുടിയേറ്റക്കാര്‍ക്ക് വിലക്കുമില്ല!
Reporter

ലണ്ടന്‍: ഇന്ത്യക്കാരടക്കം നിയമവിധേയമായി ബ്രിട്ടനില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു നേരേ കണ്ണടയ്ക്കുന്ന സര്‍ക്കാര്‍, അനധികൃത കുടിയേറ്റക്കാരെ ഇരുകൈയും നീട്ടിസ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലൈയ്‌സില്‍ നിന്ന് ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഹോട്ടല്‍ താമസവും ഭക്ഷണവും ഇതിനൊപ്പം കൈമടക്കും നല്‍കുന്നു. അനധികൃത കുടിയേറ്റക്കാരെ പിടികൂടിയ ശേഷം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് 150 മില്യണ്‍ പൗണ്ടാണ് നല്‍കുന്നത്.

സര്‍വസൗകര്യങ്ങളുമുള്ള ഹോട്ടല്‍ സൗകര്യമാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വിഭവങ്ങളടങ്ങിയ ഭക്ഷണം. ഒപ്പം ആഴ്ചയില്‍ 35 പൗണ്ട് പോക്കറ്റ് മണി. ഇത്രയും സൗകര്യം ലഭിക്കുമ്പോള്‍ എങ്ങനെയാണ് രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം കുറയുന്നത്. ഏതു അപകടസാഹചര്യത്തിലും ചാനല്‍ ടണല്‍ വഴി ട്രെയ്‌നിലും ലോറിയിലും ഇവര്‍ ബ്രിട്ടനിലെത്തും. ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സ് വഴിയാണ് സുഡാന്‍കാര്‍ പ്രധാനമായും രാജ്യത്ത് എത്തുന്നത്. ബ്രിട്ടനിലെത്താന്‍ പലര്‍ക്കും 76 യൂറോ മാത്രമെ ചെലവാക്കേണ്ടിവരുന്നത്. അതിനാല്‍ തന്നെ ഈ കഷ്ടം സഹിക്കാന്‍ ഇവര്‍ തയാറാണ്.

 

 
Other News in this category

 
 




 
Close Window