Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍
Reporter

കൊച്ചി: ഇന്ത്യ പുതുതായി വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കൊപ്പം യുകെ അടക്കം നാലു രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഈസൗകര്യം ലഭ്യം.

ചൈന, സ്‌പെയ്ന്‍, ഇറ്റലി, മലേഷ്യ എന്നിവയാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ല്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അടുത്തു തന്നെ ഇന്ത്യയിലേക്ക് ഓണ്‍ലൈന്‍ വിസ നല്‍കിത്തുടങ്ങും. ഇതോടെ ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം 50 ആയി. 44 രാജ്യങ്ങള്‍ക്ക് ഇവിസ സംവിധാനം നവംബറിലാണ് ഇന്ത്യ ആദ്യമായി അവതരിപ്പിച്ചത്. അന്ന് ബ്രിട്ടണ്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഫെബ്രുവരിയില്‍ നടപടി ക്രമങ്ങള്‍ തുടങ്ങി. ഓഗസ്റ്റില്‍ തീരുമാനം ആവുകയായിരുന്നു.

ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ ഈ സൗകര്യം അനുവദിച്ചിരിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി ലളിത് പന്‍വര്‍ പറഞ്ഞു. ഇ വിസ സംവിധാനം ഏര്‍പ്പെടുത്തിയതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 421.6 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ 75 ദിവസങ്ങള്‍ക്കിടെ മാത്രം 65,000 ഇ വിസകളാണ് ഇന്ത്യ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2013 ഡിസംബറില്‍ അനുവദിച്ച വിസ വെറും 2,700 മാത്രമായിരുന്നെങ്കില്‍ ഇ വിസ സംവിധാന നിലവില്‍ വന്നതിനു ശേഷം 2014 ഡിസംബറില്‍ 14,083 വിസകളാണ് അനുവദിച്ചത്.

 
Other News in this category

 
 




 
Close Window