ആവശ്യമുള്ള സാധനങ്ങള്‍
മുട്ട – നാലെണ്ണം, മൈദ – ഒരു കപ്പ്
ഗോതമ്പ് പൊടി – ഒരു കപ്പ്, തൈര് – ഒരു ടീസ്പൂണ്‍
പഞ്ചസാര – നാല് ടീസ്പൂണ്‍, ഏലയ്ക്ക – കാല് ടീസ്പൂണ്‍
നെയ്യ് – മൂന്ന് ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
പാല് – മൂന്ന് ടീസ്പൂണ്‍
തയാറാക്കുന്ന വിധം
മൈദ, ഗോതമ്പ്പൊടി, തൈര്, ഉപ്പ് എന്നിവ യോജിപ്പിച്ച് കുറച്ച് നെയ്യ് ചേര്‍ത്ത് നന്നായി കുഴയ്ക്കുക. മുട്ട, പാല്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ചുവെക്കുക. കുഴച്ചുവച്ച മാവില്‍നിന്നു ചെറിയ ഉരുളകള്‍ തയാറാക്കി പരത്തുക. ഇതിനു ശേഷം പത്തിരി ചെറിയ ചൂടില്‍ ചുട്ടെടുക്കുക. ഈ പത്തിരി മുട്ടക്കൂട്ടില്‍ രണ്ടു ഭാഗവും മുക്കി നെയ്യ് ചേര്‍ത്ത് നന്നായി ചുട്ടെടുക്കുക.