Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
ഇന്നത്തെ സ്‌പെഷ്യല്‍ ഈന്തപ്പഴം ഹല്‍വ
Reporter

ആവശ്യമുള്ള സാധനങ്ങള്‍

1. ഈന്തപ്പഴം കുരു കളഞ്ഞത് രണ്ടു കപ്പ്

2. ചൂടുള്ള പാല്‍ രണ്ടു കപ്പ്

3. പഞ്ചസാര ഒന്നര കപ്പ്

4. നെയ്യ് അര കപ്പ്

5. ഏലയ്ക്കാ പൗഡര്‍ ഒരു ടീസ്പൂണ്‍

6. ബദാം ആറെണ്ണം

തയാറാക്കുന്ന വിധം

ഈന്തപ്പഴം പാലില്‍ മൂന്നു മണിക്കൂര്‍ മുക്കി വയ്ക്കുക. ഇതു പിന്നീട് മിക്‌സിയില്‍ അരച്ചെടുക്കണം. കട്ടിയുള്ള പേസ്റ്റാക്കി വേണം അരയ്ക്കാന്‍. ഒരു പാനില്‍ നെയ്യു പുരട്ടി വയ്ക്കുക. ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം പേസ്റ്റിടുക. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പഞ്ചസാര മുഴുവനായും അലിഞ്ഞു ചേരണം. വേണമെങ്കില്‍ അല്‍പ്പം പാല്‍ ചേര്‍ത്തിളക്കാം. ഇതിലേയ്ക്ക് ഏലയ്ക്കാപ്പൊടി, ബദാം എന്നിവ ചേര്‍ക്കുക. നല്ലപോലെ ഇളക്കി ഹല്‍വയുടെ പാകമായിക്കഴിഞ്ഞാല്‍ വാങ്ങി നെയ്യു പുരട്ടി വച്ചിരിക്കുന്ന പാത്രത്തിലേയ്ക്കു പകര്‍ത്തുക. ചൂടാറിക്കഴിഞ്ഞാല്‍ കഷ്ണങ്ങളാക്കി ഉപയോഗിക്കാം.

 
Other News in this category

 
 




 
Close Window