Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
വെജിറ്റബിള്‍ സൂപ്പ് വെരി ഗുഡ്
Reporter

ആവശ്യമുള്ള സാധനങ്ങള്‍

1. തക്കാളി – അഞ്ചെണ്ണം

2. ക്യാരറ്റ് – രണ്ടെണ്ണം

3. ബീന്‍സ് – അരക്കപ്പ്

4. ക്യാബേജ് (ആദ്യ നാലു പച്ചക്കറികളും ചെറുതായി അരിയണം)

5. പാല്‍ ഒരു കപ്പ്

6. വെണ്ണ ഒരു സ്പൂണ്‍

7. മൈദ ഒരു സ്പൂണ്‍

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ എന്നിവ ഒരുമിച്ച് പ്രഷര്‍ കുക്കറിലാക്കി മൂന്നു കപ്പ് വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിക്കുക. സൂപ്പിന് വേണ്ട വൈറ്റ് സോസുണ്ടാക്കുകയാണ് അടുത്തതായി വേണ്ടത്. ഇതിനായി ഒരു ചീനച്ചട്ടി ചൂടാക്കുക. ഇതിലേക്ക് വെണ്ണയിട്ട് ഉരുക്കുക. മൈദയും ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇതിലേക്ക് പാല്‍ കൂടിയൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ഒരുവിധം കുറുകുമ്പോള്‍ വാങ്ങി വയ്ക്കണം. അരിച്ചു വച്ചിരിക്കുന്ന സൂപ്പിലേക്ക് രണ്ടുമൂന്നു കപ്പ് വെള്ളം ഒഴിക്കുക. ഇത് അടുപ്പില്‍ വച്ച് നല്ലപോലെ തിളപ്പിക്കുക. ഇതിലേക്ക് വൈറ്റ് സോസ് ഒഴിച്ച് ഒന്നു തിളച്ചാലുടന്‍ വാങ്ങി വയ്ക്കാം. സൂപ്പ് ഒരുവിധം കുറുകിയിരിക്കണം. തയ്യാറാക്കി വച്ച സൂപ്പിലേക്ക് മല്ലിയില ഇടുക. ഉപ്പും കുരുമുളകുപൊടിയും വിതറി ചൂടോടെ ഉപയോഗിക്കാം.

 
Other News in this category

 
 




 
Close Window