Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഹിതപരിശോധന കുടിയേറ്റവിരുദ്ധമാക്കാന്‍ യുകെഐപി
Reporter

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നതാണ് യുകെയില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയുടെ മുഖ്യ അജണ്ട. എന്നാല്‍, കുടിയേറ്റ വിരുദ്ധരായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നിഗല്‍ ഫാരാജ് പറയുന്നത്, കുടിയേറ്റ നിരോധനം ഹിത പരിശോധനയില്‍ മുഖ്യ അജണ്ടയാകണമെന്ന്.

യുകെയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഹിത പരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ കുടിയേറ്റം തന്നെയാകണം മുഖ്യ വിഷയമെന്ന് ഫാരാജ്.

യൂറോപ്പിലെ അഭയാര്‍ഥിത്വ നയമാണ് രാജ്യത്തിന്റെ അതിരുകള്‍ മലര്‍ക്കെ തുറന്നിടാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. കുടിയേറ്റം ഹിതപരിശോധനയില്‍ മുഖ്യ പ്രചാരണ വിഷയമാക്കാന്‍ പലരും ഭയപ്പെടുന്നു. ഈ വിഷയം വിഭാഗീയത സൃഷ്ടിക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, ഈ ആശങ്ക അസ്ഥാനത്താണെന്നും ഫാരാജ് അഭിപ്രായപ്പെട്ടു.

ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് യുകെ പിന്‍മാറണമെന്നും മറ്റൊരു യൂണിയനിലും ചേരാന്‍ തയാറാകരുതെന്നും ആവശ്യപ്പെടുന്ന ക്യാംപെയ്‌ന് യുകെഐപി തുടക്കം കുറിക്കുമെന്നും ഫാരാജ്.

 
Other News in this category

 
 




 
Close Window