Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസ ലൈസന്‍സ് റദ്ദാക്കി
Reporter

ലണ്ടന്‍: യുകെയിലെ ഏറ്റവും വലിയ സ്വകാര്യ കോളെജുകളിലൊന്നായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന്റെ ടയര്‍ 2, ടയര്‍ 4 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. വിദേശത്തുനിന്നുള്ള ജീവനക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ളതാണ് ടയര്‍ 2 ലൈസന്‍സ്. ടയര്‍ 4 ലൈസന്‍സ് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ളതും.

സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് ജീവനക്കാരെയോ വിദ്യാര്‍ഥികളെയോ റിക്രൂട്ട് ചെയ്യാന്‍ കോളെജിനു സാധിക്കില്ല. വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി. രണ്ടാം വട്ടമാണ് കോളെജിനെതിരേ ഇതേ നടപടി വരുന്നത്. 2014ലായിരുന്നു ഇതിനു മുന്‍പ്.

സ്ഥാപനത്തെക്കുറിച്ചുള്ള വിലയിരുത്തലുകളില്‍ വന്ന പിശകാണ് സസ്‌പെന്‍ഷനു കാരണം, ഇതു തിരുത്തി എത്രയും വേഗം ലൈസന്‍സ് പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍. സെന്റ് പാട്രിക്‌സ് കോളെജിന്റെ ലൈസന്‍സും സമാനമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window