Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എന്‍എച്ച്എസിലെ നഴ്‌സിങ് റിക്രൂട്ടമെന്റുകള്‍ തടസപ്പെടുന്നു
Reporter

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കുടിയേറ്റ നയത്തിലെ കാര്‍ക്കശ്യവുമായി മുന്നോട്ടു പോകുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നത് എന്‍എച്ച്എസ് ഭരണകര്‍ത്താക്കള്‍. യൂറോപ്പിനു പുറത്തുനിന്നുള്ള വിദേശ രാജ്യങ്ങളില്‍നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് ഇപ്പോള്‍.

വരുന്ന ആറു മാസത്തിനുള്ളില്‍ ആയിരം വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റും എന്നതാണ് അവസ്ഥ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്ത് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മേധാവികള്‍ ആഭ്യന്തര സെക്രട്ടറി തെരേസ മേയ്ക്ക് കത്തു നല്‍കിക്കഴിഞ്ഞു.

യൂറോപ്പിനു പുറത്തുനിന്നുള്ള നഴ്‌സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ആറു മാസത്തിനുള്ള ആയിരം വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ രോഗികളുടെ സുരക്ഷ തന്നെ അപകടത്തിലാകുമെന്നും ഇവര്‍  മുന്നറിയിപ്പു നല്‍കുന്നു.

 
Other News in this category

 
 




 
Close Window