Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്കി വിസ പുനസ്ഥാപിക്കുന്നു
Reporter

എഡിന്‍ബര്‍ഗ്: വിദേശ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ല!ക്ഷ്യം വച്ചാണ് സ്‌കോട്ട്‌ലന്‍ഡിന്റെ നീക്കം. വിസ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്‌കോട്ട്‌ലന്‍ഡില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. 25 പബ്ലിക് കോളെജുകള്‍, വിവിധ യൂനിവേഴ്‌സിറ്റികള്‍, സ്വ!യംഭരണ കോളെജുകള്‍, 19 ഹയര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍, 64 ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

2012 ഏപ്രിലിലാണ് പോസ്റ്റ് സ്റ്റഡി വിസ യുകെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതോടെ യുകെയില്‍ ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനം കുറവാണ് ഉണ്ടായത്. ഇത് ഏറ്റവുമധികം ബാധിച്ചത് സ്‌കോട്ട്‌ലന്‍ഡിലെ യൂനിവേഴ്‌സിറ്റികളെയാണ്. ഇവിടെ 63 ശതമാനം ഇടിവാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ കണക്ക് പ്രകാരം രണ്ടായിരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കുന്നു. സ്‌കോട്ട്‌ലന്‍ഡിലെ വിവിധ യൂനിവേഴ്‌സിറ്റികളിലേക്കായി വിദേശ വിദ്യാര്‍ഥികള്‍ നല്‍ക്കുന്ന സംഭാവന 188 മില്യണ്‍ പൗണ്ടാണ്. പുതിയ തീരുമാനം വഴി ഇത് 321 മില്യണ്‍ പൗണ്ടാകുമെന്നു കരുതുന്നു.

സ്‌കോട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ വിദേശ വിദ്യാര്‍ഥികളുടെ പങ്ക് വളരെ വലുതാണെന്നു മന്ത്രി ഹംസ യൂസഫ്. സ്‌കോട്ട്‌ലന്‍ഡിന്റെ വളര്‍ച്ചയ്ക്ക് ഇവരുടെ സാന്നിധ്യം വളരെ അത്യാവശ്യമാണ്. യുകെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും നിരാശാജനകമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സ്‌കോട്ട്‌ലന്‍ഡിലെ പല യൂനിവേഴ്‌സിറ്റികളും ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം അറിയിച്ചു. പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം വരെ രാജ്യത്ത് തങ്ങാന്‍ അനുവാദം നല്‍കുന്നതാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.

 
Other News in this category

 
 




 
Close Window