Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നാട്ടിലേക്കു കാശയയ്ക്കുമ്പോള്‍ നികുതി കൂടും
Reporter

കൊച്ചി: 24 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്കു പണം അയയ്ക്കുമ്പോഴുള്ള സേവനനികുതിയില്‍ ചെറിയ വര്‍ധനവിനു കളമൊരുങ്ങുന്നു. കേന്ദ്രം ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതോടെ നിലവിലുള്ള നികുതി 20 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണു സൂചന.

കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്‌ററംസ് (സിബിഇസി) പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് 12.36 ശതമാനം സേവനനികുതി ചുമത്തിയിരുന്നു. ഇതുതന്നെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണു നികുതി വര്‍ധനവിനു സര്‍ക്കാരിന്റെ അടുത്ത നീക്കം. 2014 സെപ്റ്റംബര്‍ മുതല്‍ 2015 ജൂണ്‍ വരെ പ്രവാസി മലയാളികളുടേതായി കേരളത്തിലേക്ക് ഒഴുകിയെത്തിയ തുക 19,883 കോടി രൂപയാണ്. പ്രവാസിനിക്ഷേപം കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഭാഗമല്ലെങ്കിലും അതിന്റെ 35 ശതമാനത്തിനു തുല്യമായ തുക വരും. സേവനനികുതിയുടെ വിഷയം കേന്ദ്രവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതികരണം അനുകൂലമല്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

കയറ്റുമതിക്കാര്‍ക്ക് ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന സാഹചര്യത്തില്‍ പ്രവാസികളോടുള്ള ഈ നിലപാടു പ്രതിഷേധമുയര്‍ത്തും.

 
Other News in this category

 
 




 
Close Window