Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയന്ത്രണം നിയമകാര്യ സ്ഥാപനങ്ങളെയും ബാധിക്കുന്നു
Reporter

ലണ്ടന്‍: ടയര്‍ 2 വിസ അനുവദിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിയമകാര്യ സ്ഥാപനങ്ങളെയും കാര്യമായി ബാധിക്കുന്നു.

ആഗോള റിക്രൂട്ട്‌മെന്റ് രംഗത്തെ ഉന്നത സ്ഥാനം നഷ്ടപ്പെടുത്താന്‍ ടയര്‍ 2 വിസ നിയന്ത്രണങ്ങള്‍ ഇടയാക്കുമെന്നാണ് ബ്രിട്ടീഷ് വ്യവസായ ലോകത്തെ പോലെ നിയമ മേഖലയും മുന്നറിയിപ്പു നല്‍കുന്നത്.

യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്കു പുറത്തുനിന്ന് നിയമ വിദഗ്ധരായ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വിസ നിയന്ത്രണം തടസമാണെന്ന് ലോ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നടത്തുന്ന കണ്‍സള്‍ട്ടേഷനില്‍ ലോ സൊസൈറ്റിയും വ്യവസായ ലോകത്തിന്റെ പ്രതിനിധികളുമെല്ലാം ശക്തമായ എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു.

 
Other News in this category

 
 




 
Close Window