1. ചിക്കന്‍ ഒരു കിലോ
2. സവാള രണ്ടെണ്ണം
3. അണ്ടിപരിപ്പ് അരച്ചത് രണ്ട് ടേബിള്‍സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് മൂന്ന് ടേബിള്‍സ്പൂണ്‍
പച്ചമുളക് ചതച്ചത് നാലെണ്ണം
യോഗര്‍ട്ട് ഒന്നരകപ്പ്
ഖരം മസാല ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
4. മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
5. ചെറുനാരങ്ങാനീര് ഒരെണ്ണത്തിന്റേത്
6. സണ്‍ഫ്ലാവര്‍ ഓയില്‍ മൂന്ന് ടേബിള്‍സ്പൂണ്‍
സവാള അരിഞ്ഞത് എണ്ണയില്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത് കോരുക. ചിക്കനും മൂന്നാമത്തെ ചേരുവകളും വറുത്ത സവാളയും നന്നായി കുഴച്ച് ചെറുതീയില്‍ വേവിക്കുക. കുക്കറില്‍ വെക്കരുത്. വെന്തശേഷം നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്തുപയോഗിക്കാം.