Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം കൂടിയാല്‍ തൊഴിലില്ലായ്മയും കൂടും: ഐഎംഎഫ്
Reporter

സ്റ്റോക്ക്‌ഹോം: സ്വീഡനിലേക്ക് ഇപ്പോഴത്തെ രീതിയില്‍ റെക്കോഡ് കുടിയേറ്റം തുടര്‍ന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ധന ഉറപ്പാണെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ മുന്നറിയിപ്പ്.

തദ്ദേശീയരും വിദേശികളും തമ്മിലുള്ള തൊഴിലില്ലായ്മാ നിരക്കില്‍ അന്തരം വര്‍ധിക്കുന്നതിന് ഐഎംഎഫ് നേരത്തെ സ്വീഡനെ വിമര്‍ശിച്ചിരുന്നതാണ്. ഇപ്പോള്‍ കുടിയേറ്റം ശക്തമായ സാഹചര്യത്തിലാണ് നിലപാട് മാറ്റം.

ഇപ്പോഴത്തെ നിരക്കില്‍ കുടിയേറ്റം തുടര്‍ന്നാല്‍ 2020 ആകുമ്പോഴേക്കും സ്വീഡനിലെ തൊഴിലില്ലായ്മാ നിരക്ക് എട്ടര ശതമാനത്തിലെത്തുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കൂടി വര്‍ധന രേഖപ്പെടുത്തിയ ശേഷമേ കുറവ് കാണിക്കൂ എന്നും പറയുന്നു.

 
Other News in this category

 
 




 
Close Window