Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
പാവയ്ക്ക അച്ചാര്‍
reporter
ചോറിനൊപ്പം കഴിക്കാന്‍ രുചികരമായ പാവയ്ക്ക അച്ചാര്‍. തയാറാക്കാന്‍ എളുപ്പം.

പാവയ്ക്കാ - 1 എണ്ണം
മുളക് പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
ഉള്ളി - 1/2 കപ്പ്
ഇഞ്ചി - 1 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 2 ടീസ്പൂണ്‍
കറിവെപ്പല - 2 തണ്ട്
കടുക് - 1/2 ടീസ്പൂണ്‍
കായം - 1/2 ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
വെളിച്ചെണ്ണ - 4 ടീസ്പൂണ്‍
ചൊറുക്ക - 1/4 കപ്പ്
ഉപ്പ് - അവശ്യത്തിന്

അച്ചാര്‍ തയാറാക്കുന്ന വിധം :

പാവയ്ക്കാ വൃത്തിയായി കഴുകി ചെറുതായി അരിയുക . ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക . കടുക് പൊട്ടിയതിനു ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവെപ്പലയും ചേര്‍ത്ത് വെളുത്തുള്ളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക . ഇനി പാവയ്ക്കാ ചേര്‍ത്ത് ഇളക്കി മുളക് പൊടിയും , മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 5 മിനുറ്റ് ഇളക്കുക . ഇനി ചൊറുക്ക ചേര്‍ത്ത് ഇളക്കി 3 മിനുറ്റ് ശേഷം അടുപ്പില്‍ നിന്ന് ഇറക്കിവെക്കുക . കായം ചേര്‍ത്ത് ഇളക്കുക . രുചികരമായ പാവയ്ക്കാ അച്ചാര്‍ തയ്യാര്‍ . 3 ദിവസത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം
 
Other News in this category

 
 




 
Close Window