Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
ബ്രെഡ് പുഡ്ഡിംഗ് : കുക്കറില്‍ ഉണ്ടാക്കാം
reporter
മുട്ട - 2 എണ്ണം. പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍. പാല്‍ - 2 കപ്പ്. വാനില എസ്സന്‍സ് - 2 തുള്ളി. കശുവണ്ടി ഉണക്ക മുന്തിരി - ഓരോ സ്പൂണ്‍ വീതം. കാരമലിനായി കരിച്ചെടുക്കാന്‍ പഞ്ചസാര - 3 സ്പൂണ്‍.

പാകം ചെയ്യുന്ന വിധം

ബ്രെഡ് പീസുകളുടെ വശങ്ങള്‍ മുറിച്ചുകളഞ്ഞ് ചെറുകഅണങ്ങളാക്കി 15 മിനിറ്റ് സമയം പാലില്‍ മുക്കിവയ്ക്കുക. പഞ്ചസാരയും മുട്ടയും എഗ്ഗ് ബീറ്ററുപയോഗിച്ച് നന്നായി അടിച്ചു പതയ്ക്കുക. ഇതിലേക്കു പാലില്‍ കുതിര്‍ത്ത ബ്രഡ് പീസുകളും വാനില എസ്സന്‍സും ചേര്‍ക്കുക. നന്നായി അടിച്ചു പതപ്പിച്ച് ചേര്‍ത്തെടുക്കുക. കരിച്ചെടുക്കാനുള്ള പഞ്ചസാരകൊണ്ട് കാരമല്‍ തയ്യാറാക്കുക. ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കുക. ചേരുവ അടപ്പുള്ള പാത്രത്തിലാക്കി 30 മിനിറ്റ് നേരം പ്രഷര്‍ കുക്കറില്‍ വച്ച് വെയ്റ്റിടാതെ വേവിക്കുക. പുറത്തെടുത്ത് തണുപ്പിച്ചശേഷം ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് വിളമ്പാം.
 
Other News in this category

 
 




 
Close Window