Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, 2 വര്‍ഷം ജോലി
reporter
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തൊഴില്‍വിസ പ്രശ്‌നത്തില്‍ പരിഹാരം. ഏതെങ്കിലും ബ്രിട്ടീഷ് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള തൊഴില്‍വിസ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് മേയറുടെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ യു.കെ സന്ദര്‍ശനവേളയില്‍ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന വിസ സംബന്ധിയായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കോമണ്‍വെല്‍ത്ത് തൊഴില്‍വിസയെന്ന പുതിയ സംവിധാനം സംബന്ധിച്ച് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. അതിനുപുറമേ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്സ് (എസ്.ടി.ഇ.എം) ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷത്തെ പ്രത്യേക തൊഴില്‍വിസ അനുവദിക്കണമെന്നമെന്ന ശുപാര്‍ശയും അദ്ദേഹം അവതരിപ്പിക്കും.
 
Other News in this category

 
 




 
Close Window