Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ഏത്തപ്പഴം ലഡ്ഡു
reporter
ഏത്തപ്പഴംകൊണ്ടു ലഡുവുണ്ടാക്കാനുള്ള കുറിപ്പ് വായിക്കൂ. വീട്ടില്‍ അടുത്ത ദിവസം പാചകം ചെയ്യാന്‍ ഇതാ എളുപ്പ വഴി.


പഴുത്ത ഏത്തപ്പഴം :നാല്
കണ്ടന്‍സ്ഡ് മില്‍ക്ക് : അര ടിന്‍
പഞ്ചസാര : കാല്‍ കപ്പ്
തേങ്ങ പൊടിച്ചത് : കാല്‍ കപ്പ്
നെയ്യ് : കാല്‍ കപ്പ്
വെള്ളം : അര ഗ്ലാസ്
പാകം ചെയ്യുന്ന വിധം:

പഴം നന്നായി പുഴുങ്ങി നാരും ഉള്ളിലെ കറുപ്പും കളഞ്ഞ ശേഷം നന്നായി ഉടച്ചെടുക്കുക. അല്പം പോലും കട്ട ഉണ്ടാവരുത്. നന്നായി പഴുത്ത പഴത്തിനു മിക്‌സിയില്‍ അടിക്കണ്ട ആവശ്യം ഇല്ല. വെള്ളം തിളപ്പിച്ചു പഞ്ചസാര ഉരുക്ക്കി വയ്ക്കുക.
ഇനി ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി പഴം വരട്ടുക.നെയ്യ് പിടിച്ചു കഴിയുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് ഇളക്കുക.
ഇനി പഞ്ചസാര പാനി ചേര്ത്ത് ഇളക്കുക. വെള്ള മയം മുഴുവന്‍ വറ്റി ഉരുണ്ടു വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. തണുത്ത ശേഷം കുറേശ്ശെ തേങ്ങാ പൊടി ചേര്ത്തിപളക്കി ചെറിയ ഉരുളകള്‍ ആക്കുക.( ഉരുളയ്ക്ക് അല്പം ബലം കിട്ടാനാണ് തേങ്ങാ പൊടി ചേര്ക്കു ന്നത്. ഇനി ഇത് ബര്‍ഫി മോഡലില്‍ മുറിച്ചു എടുക്കാനാണെങ്കില്‍ തേങ്ങാ പൊടി ചേര്‍ക്കേണ്ടതില്ല) തേങ്ങാ പൊടിയില്‍ ഒന്നുരുട്ടി എടുത്താല്‍ ഏത്തപ്പഴം ലഡ്ഡു റെഡി.
 
Other News in this category

 
 




 
Close Window