Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മേക്കോവര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം...
reporter
ഒരു അമിതാഭ് ബച്ചന്‍ സിനിമ തീയറ്ററില്‍ വരുമ്പോള്‍ സിനിമയുടെ കഥയ്ക്കപ്പുറം പ്രേക്ഷകര്‍ വേറിട്ടൊരു സ്‌റ്റൈല്‍ കൂടി അതില്‍ പ്രതീക്ഷിക്കുന്നു. പ്രേക്ഷകരുടെ ആ പ്രതീക്ഷ ബിഗ് ബിയുടെ പുതിയ ചിത്രമായ പിങ്കിലും തെറ്റിയില്ല. ചിരപരിചിതമായ മുഖത്തിലല്ല ബിഗ്ബി ചിത്രത്തില്‍ എത്തുന്നത്.

സാള്‍ട് ആന്‍ഡ് പെപ്പര്‍ ബുള്‍ഗാന്‍ താടിക്ക് പിങ്കില്‍ ബച്ചന്‍ ഗുഡ് ബൈ പറഞ്ഞു എന്നതാണ് പ്രധാന പ്രത്യേകത. പകരം പൂര്‍ണ്ണമായും നരച്ച താടിയും മുടിയും. തന്റെ പ്രായത്തിനു ചേര്‍ന്ന രൂപത്തില്‍ കഥാപാത്രത്തെ ബച്ചന്‍ അവതരിപ്പിച്ചു എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, ബച്ചന്‍ സ്‌റ്റൈല്‍ തകര്‍ത്തു എന്നാണ് ആരാധകരുടെ വാദം.

ബൈപോളാര്‍ എന്ന മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് മൂഡ് സ്വിങ്‌സ് അനുഭവിക്കുന്ന ദീപക് സെഗാള്‍ എന്ന കഥാപാത്രത്തെയാണ് വളരെ തന്മയത്വത്തോടെ ബച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്. മുഖവാഭാവങ്ങളിലും വേഷവിധാനങ്ങളും കര്‍ക്കശ്യക്കാരനായ ഒരു വക്കീലിന്റെ മുഖം ബച്ചന്റെ പുതിയ സ്‌റ്റൈലില്‍ നമുക്ക് പ്രതിഫലിച്ചുകാണാം.
 
Other News in this category

 
 




 
Close Window