Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
പെണ്‍കുട്ടികള്‍ക്കു മീശ മുളച്ചാല്‍ സങ്കടം വേണ്ട, ഈ വഴി പിന്തുടരാം
reporter
മറ്റുള്ളവര്‍ക്ക് പ്രചോദനമാകുവാന്‍ വേണ്ടിയാണ് താന്‍ മോഡലിങ് രംഗത്തേക്കു വന്നതെന്നാണ് ഹര്‍ണാമിന്റെ വാദം. നമ്മള്‍ ആരാണ് നമ്മുടെ രൂപം എങ്ങനെയാണ് എന്നൊന്നും ആലോചിച്ച് വിഷമിക്കാതെ നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ജീവിക്കുകയും അതുവഴി സന്തോഷം കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിക്കുകയും ചെയ്യണമെന്നാണ് ഹര്‍ണാമിന്റെ അഭിപ്രായം.
ബ്രട്ടീഷ് - സിക്ക് വനിതയായ ഹര്‍ണാം പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം ബാധിതയാണ്. ശരീരത്തില്‍ പുരുഷഹോര്‍മോണിന്റെ അളവുകൂടുന്നതുമൂലം മുഖത്ത് അമിതരോമവളര്‍ച്ചയുണ്ടാവുന്ന അവസ്ഥയാണിത്.

ആദ്യമൊക്കെ തന്റെ അവസ്ഥയോര്‍ത്ത് ഹര്‍ണാം ഏറെ ദുഖിച്ചിരുന്നെങ്കിലും ആത്മവിശ്വാസം കൊണ്ട് തന്റെ ശാരീരിക പ്രശ്‌നങ്ങളെ അതിജീവിച്ച് മോഡലിങ് രംഗത്തേക്ക് കടന്നു വന്നു.

തന്റെ ശാരീരികാവസ്ഥയില്‍ നിരാശയായി ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ പോലും തയാറായ ഹര്‍ണാമാണ് ഇപ്പോള്‍ ആറിഞ്ച് നീളമുള്ള തന്റെ താടി തടവി ഗിന്നസ് റെക്കോര്‍ഡ് നേടിയ അഭിമാനത്തോടെ ജീവിക്കുന്നത്. തന്റെ കഥ അറിയുന്നവര്‍ക്ക് ഒരു പൊസിറ്റീവ് ഊര്‍ജ്ജം നല്‍കണമെന്നു മാത്രമാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിയുടെ ആഗ്രഹം.
 
Other News in this category

 
 




 
Close Window