Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
പ്ലേബോയിക്കെന്തു പറ്റി, എല്ലാവരും ചോദിക്കുന്നു
reporter
ലോകപ്രശസ്ത മാഗസിന്‍ ആയ പ്ലേബോയിക്കെന്തു പറ്റിയെന്നാണ് ഇതിന്റെ ആരാധകര്‍ ചോദിക്കുന്നത്. ലോകത്തിലെ ഏറ്റവും മാദക സുന്ദരിയായ മര്‍ലിന്‍ മണ്‍റോ മുതല്‍ നിരവധി താരങ്ങള്‍ അര്‍ധ നഗ്നരായി പോസ് ചെയ്ത കവര്‍ പേജുകള്‍ ഇറക്കിയ മാഗസിന്‍ ഇക്കുറി ഇതില്‍ മാറ്റം വരുത്തിയിരുന്നു. മൂടുപടം ധരിച്ചു നില്‍ക്കുന്ന ഇസ്ലാമിക സുന്ദരിയെ കവര്‍ചിത്രമാക്കിയാണ് ഒക്‌റ്റോബര്‍ ലക്കം മാസിക പുറത്തിറക്കിയിരിക്കുന്നത്. അമെരിക്കയിലെ വിഡിയൊ ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തക നൂര്‍ ടാഗോരിയാണ് മാഗസിനു വേണ്ടി പോസ് ചെയ്തത്.

ഇരുപത്തിരണ്ടുകാരിയായ നൂര്‍, കറുത്ത ലതര്‍ ജാക്കറ്റും ജീന്‍സും ഷൂസും ശിരോവസ്ത്രവും ധരിച്ചാണ് കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമെരിക്കന്‍ ടെലിവിഷനുകളില്‍ ഒന്നില്‍ ശിരോവസ്ത്രത്തിന് കീഴിലെ ആദ്യ അവതാരകയാകാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഈ ലിബിയന്‍ വംശജ ഇസ്ളാമിക സ്ത്രീകള്‍ക്ക് ഏറെ ദുഷ്‌കരമായ അമെരിക്കയിലെ തന്റെ കരിയറിന് ഇത്തരമൊരു നീക്കംതുണയാകുമെന്ന വിശ്വാസത്തിലാണ് ഈ സാഹസം കാട്ടിയിരിക്കുന്നത്.

അതേസമയം മാഗസിന്റെ നയപരമായ മാറ്റമാണ് ഇത്തവണ പ്രകടമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍. ഇത്രയും നാള്‍ നഗ്നതാപ്രദര്‍ശനം വഴിയാണ് മാഗസിന്‍ അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ ഇതില്‍ മാറ്റം വരുത്താനാണ് ആലോചനയെന്ന് ഇവര്‍ അറിയിച്ചു. സംഭവം ഏതായാലും ക്ലിക്കായി. സോഷ്യല്‍ മീഡിയകളില്‍ തഗൗരിയ്ക്ക് വലിയ പിന്തുണയുണ്ട്. ഒരു ലക്ഷം പേരാണ് അവരെ പിന്തുടരുന്നത്. 2012 ല്‍ അവര്‍ നൂര്‍ ഷൈന്‍ എന്ന ഹാഷ്ടാഗില്‍ നടത്തിയ പ്രചരണം വ്യാപക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാല്‍ യാഥാസ്ഥിതിക വാദികളായവര്‍ യുവതിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window