Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
സൂപ്പര്‍ ഹീറോ വണ്ടര്‍ വുമണ്‍
reporter
ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഓണററി അംബാസഡറാകാന്‍ വനിതാ സൂപ്പര്‍ ഹീറോ വണ്ടര്‍ വുമണ്‍. അമേരിക്കന്‍ കോമിക് കഥാപാത്രമാണ് വണ്ടര്‍ വുമണ്‍.
ഒക്ടോബര്‍ 21ന് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം. ലിംഗസമത്വത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള പരിപാടികള്‍ക്കും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതേ ചടങ്ങില്‍ തുടക്കം കുറിക്കും.

അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ വില്യം മോള്‍ട്ടന്‍ മാര്‍സ്റ്റണാണും ഭാര്യ എലിസബത്ത് ഹോളോവെയുമാണ് വണ്ടര്‍ വുമണിന്റെ സ്രഷ്ടാക്കള്‍. തെമിസിറയിലെ രാജകുമാരിയായ വണ്ടര്‍ വുമണിന്റെ ശരിയായ പേര് പ്രിന്‍സസ് ഓഫ് ഡയാന എന്നാണ്.

1941 ലാണ് വണ്ടര്‍ വുമണ്‍ ആദ്യമായി വായനക്കാരനിലെത്തുന്നത്. ഡി സി കോമിക്‌സാണ് പ്രസാധകര്‍. ശക്തിയേറിയ ആയുധങ്ങള്‍ക്കും അമാനുഷിക ശക്തികള്‍ക്കും ഉടമയാണ് ഡയാന.
 
Other News in this category

 
 




 
Close Window