Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
മതം
  Add your Comment comment
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് 25 ന്, വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രത്യേകം കോച്ചുകള്‍
ബാബു ജോസഫ്
റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന , ആയിരങ്ങള്‍ക്ക് രോഗശാന്തിയും ജീവിത നവീകരണവും പകര്‍ന്നു നല്‍കുന്ന തണ്ടര്‍ ഓഫ് ഗോഡ് ഒക്ടോബര്‍ 25 ന് നടക്കുമ്പോള്‍ യു കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഏവര്‍ക്കും സൌകര്യപ്രദമായ രീതിയില്‍ പ്രത്യേകം യാത്രാസൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി പ്രത്യേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ യുടെ കിഡ്‌സ് ഫോര്‍ കിംങ്ഡം, ടീന്‍സ് ഫോര്‍ കിംങ്ഡം ടീമുകള്‍ കണ്‍വെന്‍ഷനുകള്‍ നയിക്കും.

ജീവന്‍ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ ,വചനാധിഷ്ടിതമായ വിശ്വാസജീവിത്തില്‍ നമ്മെ നയിക്കുവാന്‍ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോള്‍ , പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളില്‍ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാര്‍ന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയില്‍ മിന്നല്‍പ്പിണര്‍ പോലെ വിടുതലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന തണ്ടര്‍ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു. കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങളും ഉപവാസ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു.
25 ന് രാവിലെ 10 മണിമുതല്‍ ക്രോലി സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് സമാപിക്കും.
യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ സ്ഥലത്തേക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രാസൌകര്യത്തിനായി താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.
സസക്‌സ് ബെക്‌സില്‍ ഓണ്‍ സി .( സണ്ണി.07737319408),ഈസ്റ്റ്‌ബോണ്‍ .(ടോജോ, 07450353100) വോക്കിംങ് ( ബീന വില്‍സണ്‍.07859888530) വര്‍ത്തിംങ് (ജോളി.07578751427) മറ്റ് പൊതു വിവരങ്ങള്‍ക്ക് , ബിജോയി ആലപ്പാട്ട്. 07960000217.
അഡ്രസ്സ്;
St.Wilfrid's Catholic School
St.Wilfrid's Way,
Old Horsham Road
Crawley. RH11 8PG.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ബിജോയി ആലപ്പാട്ട് . 07960000217.
Email. bijoyalappatt@yahoo.com
 
Other News in this category

 
 




 
Close Window