Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
മതം
  Add your Comment comment
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെഹിയോന്‍ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ' 25 മുതല്‍
ബാബു ജോസഫ്
നാം ആയിരിക്കുന്ന മേഖലകളില്‍ ക്രിസ്തു ശിഷ്യരായിത്തീര്‍ന്നുകൊണ്ട് യഥാര്‍ത്ഥ സുവിശേഷവാഹകരാകാന്‍ 13 വയസ്സുമുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അവധിക്കാല ധ്യാനം ' ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ' ഈമാസം 25 മുതല്‍ 28 വരെ നടക്കുന്നു.

പ്രമുഖ ധ്യാനഗുരുവും സെഹിയോന്‍ ശൂശ്രൂഷകളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക വഴി പുതുതലമുറയെ വിശ്വാസത്തിലേക്കു നയിക്കുവാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന ഫാ.ഷൈജു നടുവത്താനിയും സെഹിയോന്‍ യു കെ യുടെ തുടക്കം മുതല്‍ ഫാ.സോജി ഓലിക്കലിനോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് അനേകം കുട്ടികളെയും യുവജനങ്ങളെയും ദൈവവിശ്വാസത്തിലേക്കു കൈപിടിച്ചു നടത്തിയ, ഇപ്പോള്‍ അമേരിക്കയില്‍ സെഹിയോന്‍ ശുശ്രൂഷകളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സുവിശേഷ പ്രവര്‍ത്തക ഐനിഷ് ഫിലിപ്പും സെഹിയോന്‍ യു എസ് എ ടീമുമാണ് ആത്മീയതലത്തില്‍ നിന്നുകൊണ്ട് കുട്ടികളുടെ അഭിരുചിക്കൊത്തവണ്ണം കോര്‍ത്തിണക്കിയ നിരവധി ശുശ്രൂഷകള്‍ ഉള്‍ക്കൊള്ളുന്ന ഈ സവിശേഷ ട്രെയിനിംങ് ക്യാംപ് നയിക്കുന്നത്.

രജിസ്ട്രെഷനും കൂടൂതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക;
തോമസ് -07877508926, ഗിറ്റി -07887492685, സോജി ബിജോ -07415513960.
അഡ്രസ്സ്;
Pioneer Cetnre, Cleobury Mortimer, Shropshire, DY148JG.
 
Other News in this category

 
 




 
Close Window