Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഇതൊക്കെയല്ലേ കൊല മാസ് ? അല്ലാതെ ചുമ്മാ.....
reporter
ചൈനക്കാരന്‍ നടന്‍ വാങ് ദേശുന്‍ ആണ് യുവാക്കളെപ്പോലും അമ്പരപ്പിക്കുന്ന ക്യാറ്റ് വോക്ക് നടത്തിയത്. ചൈനീസ് ഫാഷന്‍ വീക്ക് ആയിരുന്നു വേദി. അയഞ്ഞ പാന്റ്‌സും ഷൂസും മാത്രം ധരിച്ച്, നഗ്‌നമായ നെഞ്ചു വിരിച്ച് നടന്നങ്ങു വന്നു. അതും അപാര കോണ്‍ഫിഡന്‍സില്‍. ഈ നിമിഷത്തിനു വേണ്ടി താന്‍ 40 വര്‍ഷമായി തയ്യാറെടുക്കുകയായിരുന്നു എന്നായിരുന്നു അപ്പൂപ്പന്റെ പ്രതികരണം. ഫാഷന്‍ ഷോയുടെ വിഡിയോ വൈറലായതോടെ അപ്പൂപ്പനിപ്പോള്‍ ആരാധക ശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ വയ്യാതായി. അരികിലെത്തുന്നവരോടെല്ലാം അപ്പൂപ്പനു പറയാനുള്ളതു സ്വന്തം കഥ. ചൈനയിലെ ഓണംകേറാ മൂലയില്‍നിന്ന് ലോകത്തിന്റെ നെറുകയിലെത്തിയ ആ അപാര കോണ്‍ഫിഡന്‍സിന്റെ കഥ.

ചൈനയിലെ വടക്കു കിഴക്കന്‍ പ്രദേശമായ ഷെന്‍യാങ്ങിലായിരുന്നു ജനനം. 24–ാം വയസില്‍ നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം. 44–ാം വയസില്‍ ഇംഗ്ലീഷ് പഠിച്ചു. ബെയ്ജിങ്ങിലേക്കു താമസം മാറ്റിയ ശേഷമാണ് ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധിച്ചത്. 50–ാം വയസില്‍ കടഞ്ഞെടുത്ത പോലെ ഉഗ്രന്‍ ബോഡിയുമായി രംഗ്രപ്രവേശം ചെയ്ത വാങ് ദേശുന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമകളിലെ ഫൈറ്റ് സീനിലൊക്കെ ഉഗ്രന്‍ പെര്‍ഫോമന്‍സ്. 80–ാം വയസിലും ആ സ്റ്റാമിനയും ശരീരഭംഗിയും നിലനിര്‍ത്തുന്നു. വിജയത്തിന്റെ വഴിയില്‍ എന്തെങ്കിലും തടസം ഉണ്ടെങ്കില്‍ അതു നിങ്ങളുടെ മടി മാത്രമാണെന്ന് ഉപദേശവും പിള്ളേര്‍ക്ക് അപ്പൂപ്പന്റെ വകയായുണ്ട്.
 
Other News in this category

 
 




 
Close Window