|
സോയാബീന്‍ പേസ്റ്റ് - മൂന്ന് ടേബിള്‍ സ്പൂണ്‍
എഗ്ഗ് നൂഡില്‍സ് - 200 ഗ്രാം
വിനാഗിരി - 15 മില്ലി
സോയാസോസ് - 45 മില്ലി
കൂണ്‍ - 50 ഗ്രാം
കാരറ്റ് (ഒരിഞ്ച്
നീളത്തില്‍ അരിഞ്ഞത്) - ഒരെണ്ണം
സ്പ്രിംഗ് ഒനിയന്‍ (ഒരിഞ്ച് നീളത്തില്‍ ചരിച്ച് അരിഞ്ഞത്) - മൂന്നെണ്ണം
ഡ്രൈ ഷെറി - 30 മില്ലി
ആസ്പരാഗസ് (കനം
കുറച്ച് ചരിച്ചരിഞ്ഞത്) - ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് ഇടിച്ചത് - 50 ഗ്രാം
ഉപ്പ്, കുരുമുളക് - പാകത്തിന്
തയാറാക്കുന്ന വിധം
നാല് കപ്പ് വെള്ളം തിളപ്പിക്കുക. ഇതില്‍ 150 മില്ലി വെള്ളം സോയാബീന്‍ പേസ്റ്റിലേക്ക് ഒഴിക്കുക. നന്നായി അലിയും വരെ ഇളക്കുക. ഇത് മാറ്റിവയ്ക്കുക.
ഈ നേരത്ത് മറ്റൊരു വലിയ പാന്‍ എടുത്ത് അതില്‍ ഉപ്പിട്ട വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ നൂഡില്‍സ് ഇടുക. വേവിച്ച് മയമാക്കുക, വെള്ളം ഊറ്റിക്കളഞ്ഞ് മീതെ ഐസ് വാട്ടര്‍ ഒഴിക്കുക. ഈ വെള്ളവും ഊറ്റിക്കളഞ്ഞ് വയ്ക്കുക, ഡ്രൈ ഷെറി, വിനാഗിരി, സോയാസോസ് എന്നിവ തിളച്ച വെള്ളത്തില്‍ ചേര്‍ക്കുക. മൂന്ന് മിനിറ്റ് തിളപ്പിക്കുക. തീ കുറയ്ക്കുക. സോയാബീന്‍ പേസ്റ്റ് മിശ്രിതം ചേര്‍ത്ത് ഇളക്കുക. ആസ്പതഗസ്, മഷ്‌റൂം, കാരറ്റ്, സ്പ്രിംഗ് ഒനിയന്‍ എന്നിവ അരിഞ്ഞത് ചേര്‍ക്കുക. രണ്ടു മിനിറ്റ് ചെറുതീയില്‍ വയ്ക്കുക. പച്ചക്കറികള്‍ വെന്ത് മയം ആയിരിക്കണം. ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്തുവയ്ക്കുക. നൂഡില്‍സ് ചൂടോടെ ബൗളുകളിലേക്ക് വിളമ്പുക. മീതെ സൂപ്പൊഴിക്കുക. ഉണക്കമുളക് ഇടിച്ചത് ഇട്ട് ചൂടോടെ കുടിക്കാം. |