Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ബ്ലൗസുകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്
reporter
ഇഷ്ടമുള്ള സാരികള്‍ക്കു വേണ്ടി സാരികളുടെ വിഭാഗത്തില്‍ത്തന്നെ തെരയണമെന്നില്ല. സാരിയുടെ അളവില്‍ ദുപ്പട്ട തുണി മുറിച്ചെടുത്താലും മതി. തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമ്മുടേതായ ഒരു കലാവാസന ഉപയോഗിക്കണമെന്നു മാത്രം. ആര്‍ട്ടിസ്റ്റിക് സെന്‍സുള്ള സുഹൃത്തുക്കളുടെ സഹായവും തേടാവുന്നതാണ്.
കുറഞ്ഞ ചെലവില്‍ പലതരം ഡിസൈനര്‍ സാരികളും വ്യത്യസ്ത മാതൃകകളിലെ ബ്ലൗസുകളും തുന്നിയെടുക്കാം. ഇതിന് വില കൂടിയ സാരികളുടെ ലുക്ക് കിട്ടുകയും ചെയ്യും. ഇതാ, ഒന്നു ശ്രമിച്ചു നോക്കൂ.



റണ്ണിംഗ് മെറ്റീരിയലുകള്‍ ആകുമ്പോള്‍ വളരെ വ്യത്യസ്തങ്ങളായ ഡിസൈനുകളില്‍ ലഭിക്കും. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണിത്തരംകൊണ്ടും (ഡെനിം) വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കാം.
300 രൂപ മുതല്‍ ഷിഫോണ്‍, ക്രേപ്, ജോര്‍ജറ്റ് മെറ്റീരിയലുകളിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിലുള്ള ബ്ലൗസ് പീസുകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. അതിനാല്‍ ചുരിദാര്‍ തുണിത്തരങ്ങളില്‍ നിന്നോ ദുപ്പട്ടയില്‍ നിന്നോ (റണ്ണിംഗ് മെറ്റീരിയലുകള്‍) ബ്ലൗസ്പീസുകള്‍ തെരഞ്ഞെടുക്കാം. സാരിയുടെ ബോര്‍ഡറിലും ഇതേ തുണി വച്ചുപിടിപ്പിക്കാം.
 
Other News in this category

 
 




 
Close Window