Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
മതം
  Add your Comment comment
അബര്‍ഡീനില്‍ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും 24ന്
രാജു വേലംകാല
അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ ‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ചു
ആഘോഷിക്കുന്നു.
വൈകുന്നേരം 2 മണി മുതല്‍ ഭക്ത സംഘടനകളുടെ വാര്‍ഷികവും , കുട്ടികളുടെ കലാപരിപാടികളും. തുടര്ന്നു സന്ധ്യ നമസ്കാരവും. ക്രിസ്തുമസ്സിന്റെ പ്രത്യേക ശ്രുശൂഷകളും വി.കുര്ബാനനയും മദ്ധ്യാസ്ഥ പ്രാര്‍ഥനയും , ആശിര്‍വാദം, കൈമുത്ത്, സ്നേഹവിരുന്നും ഉണ്ടയിയിരിക്കും, ശ്രുശൂഷകള്‍ക്കു ഫാ .ഫിലിപ്പ് തോമസ് നേതൃത്വം നല്‍കും.
അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സഭ വിശ്വാസികളെയും ഭാരവാഹികള്‍ ക്ഷണിച്ചു. ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കരോള്‍ ഗായകസംഘം 17ന് ഉച്ചക്ക് 2 മണി മുതലും 18 ന് ഉച്ചക്ക് 12 മണി മുതലും ഭവനങ്ങള്‍ സന്ദര്‍ശിച്ചു ക്രിസ്തുമസ്സ് ഗാനങ്ങള്‍ ആലപിക്കുന്നതും
ക്രിസ്തുമസ്സ് ദൂത് നല്‍കുന്നതും ആയിരിക്കും .
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive , AB
16 6 UF ,Aberdeen , Scotland , UK .
 
Other News in this category

 
 




 
Close Window