Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
മതം
  Add your Comment comment
ഇരുമുടിക്കെട്ടുമായി സ്വാമിമാര്‍ ബര്‍മിങ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തില്‍
അലക്സ് വര്‍ഗീസ്
കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം അംഗങ്ങള്‍ ഇക്കുറി അയ്യപ്പ തീര്‍ത്ഥാടനം നടത്തി. കുട്ടികളും മുതിര്‍ന്നവരും മുദ്രയും ചാര്‍ത്തി, വ്രതവും അനുഷ്ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റര്‍ രാധകൃഷ്ണ മന്ദിറില്‍ നിന്നും പുറപ്പെട്ട് ബര്‍മിങ്ഹാംഹാം അയ്യപ്പ ക്ഷേത്ര സന്നിധിയിലെത്തി അയ്യപ്പ പൂജയും അഭിഷേകവും ഭജനയും നടത്തി.

ഡിസംബര്‍ 10 ശനിയാഴ്ചയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി അംഗങ്ങള്‍ അയ്യപ്പ തീര്‍ത്ഥാടനം നടത്തിയത്. സ്വാമിമാര്‍ക്ക് അകമ്പടിസേവകരായി അവരുടെ കുടുംബാഗങ്ങളും ബര്‍മിങ്ഹാം ഹിന്ദു സമാജം അംഗങ്ങളും കൂടി ചേര്‍ന്നപ്പോള്‍ അയ്യപ്പന്‍ കോവില്‍ ശരണം വിളികളാല്‍ മുഴങ്ങി നിന്നു. അയ്യപ്പ സന്നിധിയില്‍ നിറദീപങ്ങളുടെയും ശരണംവിളികളുടെയും സാന്നിധ്യത്തില്‍ തൊഴുകൈയ്യുമായി നിന്നിരുന്ന ഓരോ മനസ്സും ഭക്തി ചൈതന്യത്താല്‍ നിറഞ്ഞു തുളുമ്പി.

ഈ തീര്‍ത്ഥാടനത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സഹായിച്ച ഏവര്‍ക്കും മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി നന്ദി രേഖപ്പെടുത്തി. ഒപ്പം വരും വര്‍ഷത്തെ മണ്ഡല കാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനും ആരംഭമായി.
 
Other News in this category

 
 




 
Close Window