Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
വിവാഹത്തിന്റെ ഓര്‍മകള്‍ തിളങ്ങട്ടെ
reporter
കസവു കുറഞ്ഞ ലൈറ്റ് വെയ്റ്റ് പട്ടുസാരികളാണ് ഹിന്ദു വധുവിന്റെ ലേറ്റസ്റ്റ് വിവാഹ വസ്ത്രം. നിറയെ കസവുള്ള കാഞ്ചിപുരം, ബനാറസ് സാരികള്‍ ഇന്ന് ഔട്ടായി.

ലൈറ്റ് വെയ്റ്റായ, റീയൂസ് സാരികളോടാണ് ന്യൂജെന്‍ പെണ്‍കുട്ടികള്‍ക്കു താല്‍പര്യം. ഭാരം കുറഞ്ഞ വമ്പന്‍ വിലയില്ലാത്ത ഡിസൈനര്‍ കാഞ്ചിപുരം – ബനാറസ് സില്‍ക് സാരികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്.

പാര്‍ട്‌ലി പല്ലു, ടെമ്പിള്‍ ബോര്‍ഡര്‍, ബാവന്‍ജി ബോര്‍ഡര്‍, ബ്രോക്കേഡ് തുടങ്ങി വിവിധ രൂപമാതൃകയിലുള്ള സാരികളും കല്യാണ മണ്ഡപത്തിലെ പെണ്‍സൗന്ദര്യം കൂട്ടുന്നു. അധികം കസവും വര്‍ക്കും ഇല്ലാത്ത രണ്ടോ മൂന്നോ കോണ്‍ട്രാസ്റ്റ് നിറങ്ങളുള്ള കാഞ്ചീപുരം സില്‍ക് സാരികള്‍ വാങ്ങി, ഹെവി വര്‍ക്കുള്ള ബ്ലൗസും അണിഞ്ഞ് വ്യത്യസ്തയായ നവവധു ആകുന്ന ട്രെന്‍ഡും നിലവിലുണ്ട്.

1500 മുതല്‍ തുടങ്ങുന്ന വിലയില്‍ ഈടും ഭംഗിയുമുള്ള കാഞ്ചിപുരം സില്‍ക് സാരി ലഭിക്കും. മഞ്ഞ – മജന്ത, ഓറഞ്ച് – പിങ്ക് അല്ലെങ്കില്‍ മഞ്ഞ – ഓഫ് വൈറ്റ് – മജന്ത, മജന്ത – പച്ച– മസ്റ്റര്‍ഡ് കളര്‍ അങ്ങനെ രണ്ടോ മൂന്നോ വ്യത്യസ്തങ്ങളായ കളര്‍ കോമ്പിനേഷനുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ധാരാളം വര്‍ക്കുകള്‍ ചെയ്ത ബ്ലൗസുകളാണ് പല നവവധുക്കളും തെരഞ്ഞെടുക്കുന്നത്. വിവിധ ഡിസൈനുകളിലുള്ള പട്ടുതുണികള്‍ ബ്ലൗസിനായി തെരഞ്ഞെടുക്കുന്നുണ്ട്. ബ്ലൗസിനുള്ള അലങ്കാര മെറ്റീരിയലുകള്‍ ലഭിക്കും. സ്റ്റോണ്‍ വര്‍ക്ക്, ഫ്‌ളോറല്‍ മെറ്റീരിയല്‍, ബീഡ്‌സ്, ത്രെഡ് വര്‍ക്ക് അങ്ങനെ വര്‍ണക്കല്ലും ലേസും പുഷ്പമാതൃകകളും മുത്തുകളും സ്വന്തം അഭിരുചിക്കും നവവധുവിന്റെ രൂപത്തിനും വിവാഹ വസ്ത്രത്തിനും അനുസരിച്ച് തെരഞ്ഞെടുക്കാം. ബ്ലൗസിന്റെ കൈയിലും കഴുത്തിലും പിന്നിലും ഇഷ്ടാനുസരണം മുത്തോ, കല്ലോ, ഫ്‌ളവര്‍ പാറ്റേണോ വച്ചു തുന്നുന്ന രീതി വന്‍ പ്രചാരത്തിലായിക്കഴിഞ്ഞു. (എംബ്രോയിഡറി, സെര്‍ദോസി തുടങ്ങിയ വര്‍ക്കുകളും ചെയ്യുന്നവരുണ്ട്.).

കൈയിറക്കമുള്ള ബ്ലൗസുകള്‍, താഴ്ത്തി വെട്ടിയ ബ്ലൗസുകള്‍, ബാക്ക് ഓപ്പണ്‍ ബ്ലൗസുകള്‍ എന്നിവ സ്വന്തം ശരീരപ്രകൃതി അനുസരിച്ച് തെരഞ്ഞെടുക്കാം. പിന്നില്‍ കെട്ടുവച്ച ബ്ലൗസുകളാണ് ട്രെന്‍ഡ്. കെട്ടില്‍ പല വര്‍ണങ്ങളിലുള്ള കുഞ്ചലവും ചേര്‍ത്തു വയ്ക്കുന്നു. പുതിയ ഫാഷന്‍ ഡിസൈന്‍ അറിയാത്തവര്‍ക്കു റെഡിമെയ്ഡ് കട്ട് ഔട്ട് വര്‍ക്ക് വാങ്ങി ബ്ലൗസില്‍ തുന്നിച്ചേര്‍ക്കാം.

സ്റ്റോണ്‍ വര്‍ക്ക്, ബീഡ് വര്‍ക്ക് ചെയ്ത റെഡിമെയ്ഡ് ബ്ലൗസുകള്‍ ലഭ്യമാണ്. കല്ല്യാണ ബ്ലൗസ് തുന്നുമ്പോള്‍ ഈ കട്ട്ഔട്ടും ഒപ്പം ചേര്‍ത്താണ് തുന്നുന്നത്. (ബ്ലൗസ് തയ്ക്കുവാന്‍ കൊടുക്കുന്ന സമയത്ത് വര്‍ക്കും നല്‍കണം).

നവവധുവിന്റെ നിറം, ശരീര പ്രകൃതി, ഫാഷന്‍ സെന്‍സ് തുടങ്ങിയവനുസരിച്ച് ബ്ലൗസ് തുന്നിയെടുക്കാവുന്നതാണ്. വളരെ ഫാഷനബിള്‍ ആകുവാന്‍ താല്പര്യമുള്ളവര്‍ ബ്ലൗസില്‍ ട്രാന്‍സ്പരന്റ് സ്ലീവ്, ഹോള്‍ സ്ലീവ് തുടങ്ങിയവയും വയ്ക്കുന്നു.
 
Other News in this category

 
 




 
Close Window